Advertisment

പോലീസ് സംരക്ഷണം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ട വ്യക്തിക്ക് നേരെ വീണ്ടും ഗുണ്ടാ ആക്രമണം

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: പോലീസ് പ്രൊട്ടക്ക്ഷൻ നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ട വ്യക്തിക്ക് നേരെ വീണ്ടും ഗുണ്ടാ ആക്രമണം. കൊല്ലക്കോട് ഗോവിന്ദാപുരം വേലുസ് ഫാം ഉടമ ദിനേഷ് കുമാറാണ് തനിക്കു നേരെ നിരന്തരം ഗുണ്ടാ ആക്രമണങ്ങൾ നടക്കുന്നതായി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.

Advertisment

publive-image

 

ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നിലെന്നും ദിനേഷ് കുമാർ ആരോപിച്ചു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്ത് വന്നതിന് ശേഷമാണ് 20 വർഷം മുമ്പ് ഗോവിന്ദാപുരത്തെ വേലുസ് ഫാം ഏറ്റെടുത്തത്. തമിഴ്നാട്ടിൽ നിന്നും തോട്ടം വഴിയുളള അനധികൃത കടത്തുകൾ തടഞ്ഞതു മുതലാണ് തനിക്ക് നേരെ ആക്രമണങ്ങും വധഭീഷണിയും ആരംഭിച്ചത്.

തനിക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നിൽ മുൻ Mp NN കൃഷ്ണദാസിന് വ്യക്തമായ പങ്കുണ്ട്. വിവിധ ആക്രമണങ്ങൾക്കെതിരായി 40 ളം കേസുകളാണ് പോലീസ് സ്റ്റേഷനുകളിലും കോടതി കളിലുമായി നൽകിയിട്ടുള്ളത്.

ഇതിന്റെ അഭിസ്ഥാനത്തിലാണ് തനിക്ക് ആഭ്യന്തര വകുപ്പ പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചത്. ഗുണ്ടാ ആക്രമണിൽ വാഹനങ്ങൾ നശിക്കുകയും ആഭരണങ്ങൾ നഷ്ടമാകുകയും ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി ഇത് സംബന്ധിച്ച് തെളിവെടുപ്പിനായി കോടതി നിയോഗിച്ച വക്കീൽ തോട്ടത്തിലെത്തിയപ്പോഴും ഗുണ്ടാ ആക്രമണമുണ്ടായി.

ആക്രമണങ്ങൾക്കു നേരെ പരാതിപെട്ടിട്ടും പോലീസ് നാടപടി സ്വീകരിക്കുന്നില്ല.. cpm അഖിലേന്ത്യ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടന്നും ദിനേശ് കുമാർ പറഞ്ഞു

police security
Advertisment