Advertisment

കുറ്റംചുമത്താതെ തവടവിലാക്കാം; ഡ​ല്‍​ഹി പോ​ലീ​സി​നു കേന്ദ്രം പ്ര​ത്യേ​കാ​ധി​കാ​രം നല്‍കി

New Update

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെ ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ഉത്തരവിറക്കി.

Advertisment

publive-image

12 മാ​സം വ​രെ കു​റ്റ​ങ്ങ​ളൊ​ന്നും ചു​മ​ത്താ​തെ ആ​ളു​ക​ളെ ത​ട​വി​ല്‍ വ​യ്ക്കാവുന്ന​താ​ണ് പ്ര​ത്യേ​ക ഉ​ത്ത​ര​വ്. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്ന് പ​ത്ത് ദി​വ​സ​ത്തേ​യ്ക്ക് അ​റി​യി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

അതേസമയം, ഇതില്‍ അസ്വാഭാവിക ഒന്നുമില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഓരോ മൂന്ന് മാസം കൂടുമ്ബോഴും ഇത്തരം ഉത്തരവുകള്‍ ഉണ്ടാകാറുണ്ട്. പതിവ് രീതിയുടെ ഭാഗമാണിത്. നിലവിലെ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

POLICE SPL
Advertisment