Advertisment

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പെണ്‍കുട്ടികളെ വലയിലാക്കേണ്ടത് റിസ്വന്തിന്റെ ജോലി : ശേഷം നേരിട്ട് കണ്ട് ബന്ധം ഉറപ്പിക്കും, തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് കൂട്ടുകാരുമായി ചേര്‍ന്ന് പീഡനത്തിനിരയാക്കും : പൊള്ളാച്ചി പീഡനക്കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ : ഏഴ് വര്‍ഷം കൊണ്ട് നാലംഗ സംഘം പീഡിപ്പിച്ചത് 200 യുവതികളെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നൈ : കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 200 ഓളം യുവതികളെ പീഡിപ്പിച്ച നാലംഗ സംഘത്തെ കഴിഞ്ഞ ദിവസമാണ് പൊള്ളാച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്തു വരുന്നത്. അറസ്റ്റിലായ നാലു പേരെ കൂടാതെ കേസില്‍ മറ്റ് 16 പ്രതികള്‍ കൂടി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

Advertisment

publive-image

ശബരിരാജന്‍ എന്ന റിസ്വന്ത്, തിരുന്നാവക്കരസ്, വസന്തകുമാര്‍, സതീഷ് എന്നിവരാണ് ആ നാലുപേര്‍. ഇതില്‍ 25 കാരനായ ശബരിരാജന്‍ സിവില്‍ എഞ്ചിനീയര്‍ ആണ്. ഇയാള്‍ പൊള്ളാച്ചി സ്വദേശിയാണ്. 26 കാരനായ തിരുന്നാവക്കരസ് പണമിടപാടുകാരനാണ്. ഇയാളുടെ പണം പിരിവുകാരനാണ് വസന്തകുമാര്‍. പൊള്ളാച്ചിയില്‍ റെഡ്‌മെയ്ഡ് തുണിക്കട നടത്തുന്നയാളാണ് സതീഷ്.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പെണ്‍കുട്ടികളെ വലയിലാക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. ഇതില്‍ റിസ്വന്തിന്റെ ജോലിയാണ്. ആദ്യം സന്ദേശം അയച്ചു തുടങ്ങുന്ന ഇവര്‍ പിന്നീട് നേരിട്ട് കാണുകയും ബന്ധം ശക്തമാക്കുകയും ചെയ്യും. പിന്നീട് ഇയാള്‍ പെണ്‍കുട്ടികളെ ഓരോ സ്ഥലത്ത് എത്തിക്കുകയും ചെയ്യുകയാണ് പതിവ്.

ഫെബ്രുവരി 24 ഒരു പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പരാതിക്കാരിയായ 19 കാരി കോളേജ് വിദ്യാര്‍ത്ഥിനിയുമായും ഇയാള്‍ ഇത്തരത്തില്‍ ബന്ധം സ്ഥാപിച്ചിരുന്നു. അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനുണ്ടെന്നും നേരില്‍ കാണണമെന്നും പറഞ്ഞാണ് റിസ്വന്തം പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയത്. ഇയാള്‍ പറഞ്ഞതനുസരിച്ച് പൊള്ളാച്ചി ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി എത്തുമ്പോള്‍ അവിടെ റിസ്വന്തും തിരുന്നാവക്കരസും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരു കാറിലാണ് ഇവര്‍ എത്തിയത്.

കാറില്‍ ഇരുന്ന് സംസാരിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ വണ്ടിയില്‍ കയറ്റുകയായിരുന്നു. തിരുന്നാവക്കരസ് ആണ് കാര്‍ ഓടിച്ചത്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ സതീഷും വസന്തകുമാറും വണ്ടിയില്‍ കയറി. തുടര്‍ന്നു ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നീക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട്, പെണ്‍കുട്ടിയുടെ മാല പൊട്ടിച്ചെടുക്കുകയും ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റില്‍ അപലോഡ് ചെയ്യുമെന്നും പറഞ്ഞായിരുന്നു ഭീഷണി. പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്നു കുറച്ചു കഴിഞ്ഞപ്പോള്‍ വാഹനത്തില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയും ഇവര്‍ കാറില്‍ പോകുകയുമായിരുന്നു.

പെണ്‍കുട്ടി സംഭവത്തില്‍ ആദ്യം വീട്ടുകാരോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ഇതോടെ നടന്ന സംഭവം സഹോദരനോട് പറയുകയായിരുന്നു. രോഷത്തില്‍ സഹോദരന്‍ പ്രതികളെ മര്‍ദ്ദിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, പരാതി നല്‍കിയതിന് പിന്നാലെ സഹോദരനെ എഐഎഡിഎംകെ പ്രാദേശിക നേതാവ് എ. നാഗരാജ് മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ നേതാവിനെ പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വരികയായിരുന്നു.

Advertisment