Advertisment

അന്തരീക്ഷ മലിനീകരണം രൂക്ഷം; നോയിഡയിൽ ചൊവ്വാഴ്ച വരെ സ്കൂളുകൾക്ക് അവധി നൽകി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി :  അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് നോയിഡയിൽ ചൊവ്വാഴ്ച വരെ സ്കൂളുകൾക്ക് അവധി നൽകി. മാസ്ക് ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഞായറാഴ്ച പത്ത് മണിയോടെ അതി​ ഗുരുതരമായ അവസ്ഥയിലേക്കാണ് മലിനീകരണത്തിന്‍റെ തോത് എത്തിച്ചേർന്നിരിക്കുന്നത്.

Advertisment

publive-image

വായുമലിനീകരണത്തോത് 625 ലേക്ക് എത്തിയിരിക്കുന്നു.  ദില്ലിയിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ധീർപൂർ മേഖലിൽ എയർ ക്വാളിറ്റി ഇൻഡെക്സ് (എക്യൂഐ) 509 ആണ്. ദില്ലി യൂണിവേഴ്സിറ്റി

പ്രദേശത്ത് 591,ചാന്ദ്നി ചൗക്കിൽ 432, ലോധി റോഡിൽ 537 എന്നിങ്ങനെയാണ് മലീനീകരണത്തോത് വർദ്ധിച്ച് രൂക്ഷമായിക്കൊണ്ടിരിക്കുന്നത്.

ദില്ലിയുടെ സമീപപ്രദേശങ്ങളായ നോയിഡ, ​ഗാസിയാബാദ്, ​ഗുർ​ഗാവോൺ, ഫരീദാബാദ് എന്നിവിടങ്ങളിലും വായുമലീനികരണം വളരയധികം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് കണ്ണിനും ശ്വാസകോശത്തിനും പ്രശ്നങ്ങളും ശ്വാസംമുട്ടലും അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്.

Advertisment