Advertisment

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ 225 ശതമാനം ഫീസ് വര്‍ധന....വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍...വിദ്യാര്‍ത്ഥി പ്രതിഷേധം പുറം ലോകം അറിയാതിരിക്കാന്‍ സര്‍വകലാശാല ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

225 ശതമാനം ഫീസ് വര്‍ധിപ്പിച്ചതിനെതിരെ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോഴ്സുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസ് വര്‍ധനയ്‌ക്കെതിരെയാണ് സര്‍ലകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം അരങ്ങേറുന്നത്.

Advertisment

വിദ്യാര്‍ത്ഥി പ്രതിഷേധം പുറം ലോകം അറിയാതിരിക്കാന്‍ സര്‍വകലാശാല ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രോസ്‌പെക്ട്‌സ് ഇറങ്ങിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കുന്നത്. എല്ലാ കോഴ്‌സുകളിലുമായി 83 ശതമാനമാണ് സര്‍വകലാശാല ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.

എം.ബി.എ അടക്കമുള്ള മാനേജ്മെന്റ് കോഴ്‌സുകളില്‍ 125 ശതമാനം ഫീസ് വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു.

മാര്‍ച്ച് 22 വെള്ളിയാഴ്ച സംയുക്ത ആക്ഷന്‍ കമ്മിറ്റി ഫീസ് വര്‍ധന പിന്‍വലിക്കാനും മറ്റു അഞ്ച് ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് സര്‍വകലാശാല വി സി, ഡയറക്ടര്‍ , ഡീന്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്, സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

എല്ലാ കോഴ്‌സുകളിലേക്കും ഉയര്‍ത്തിയ ഫീസ് പിന്‍വലിക്കുക, പോണ്ടിച്ചേരി സര്‍വകലാശാലക്കകത്ത് പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള ഹോസ്റ്റല്‍ അനുവദിക്കാത്ത സര്‍വകലാശാലയുടെ ജാതി വിവേചനം അവസാനിപ്പിക്കുക, പുറമെ നിന്നുള്ള മൂല്യനിര്‍ണയം നടപ്പാക്കുക.

പുനര്‍മൂല്യനിര്‍ണയ നടപടികള്‍ ലഘൂകരിക്കുക, പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്തുക എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍.

Advertisment