Advertisment

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 145 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

New Update

തിരുവനന്തപുരം: കോവിഡ് ഹോട്ട്സ്പോര്‍ട്ടായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്ന് 145 പേര്‍ക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്.298 പേരിലാണ് പരിശോധന നടത്തിയത്. ഇതില്‍ 144 തടവുകാര്‍ക്കും ഒരു ഉദ്യോ​ഗസ്ഥനും രോ​ഗം സ്ഥിരീകരിച്ചെന്നാണ് വിവരം. ഇതോടെ ജയിലിലെ 363 പേര്‍ക്ക് രോ​ഗം റിപ്പോര്‍ട്ട് ചെയ്തു.

publive-image

900ല്‍ അധികം അന്തേവാസികളാണ് ജയിലിലുള്ളത്. നാളെയോടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയില്‍ അധികൃതരുടേയും തീരുമാനം.അതേ സമയം സെന്‍ട്രല്‍ ജയിലെ തടവുകാരന്‍ കോവിഡ് ബാധിച്ച്‌ ഇന്ന് മരിച്ചു.

poojapura
Advertisment