Advertisment

രാജ്നാഥ് സിങിനെതിരെ മത്സരിക്കുന്ന സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി പൂനം സിൻഹ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

New Update

ലക്‌നൗ: ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെതിരെ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസമാണ് പൂനം സിന്‍ഹ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Advertisment

publive-image

ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ മത്സരം കടുപ്പിക്കുന്ന എസ്പി ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് പൂനം.

അതേസമയം രാജ്നാഥ് സിങ് നേരത്തെ തന്നെ ലക്‌നൗവില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നിര്‍ദ്ദേശം തേടുന്നുണ്ട്. മണ്ഡലത്തിലെ ബിജെപിയുടെ പരമ്പരാഗത വോട്ടു കൂടി ഭിന്നിപ്പിക്കാന്‍ ഉന്നമിട്ട് കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

അചാര്യ പ്രമോദ് കൃഷ്ണമാണ് സ്ഥാനാര്‍ഥി. 2014ല്‍ ലക്‌നൗ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും രാജ്‌നാഥ് സിംഗിനായിരുന്നു ഭൂരിപക്ഷം

Advertisment