Advertisment

നിർധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ വിദഗ്ദ്ധ ചികിത്‌സ ലഭ്യമാക്കാൻ ബൈത്തുസ്സകാത്ത് കേരളയും - ഇഖ്‌റ ഹോസ്പ്പിറ്റലും കൈകോർക്കുന്നു

New Update

കോഴിക്കോട് : നിർധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ വിദഗ്ദ്ധ ചികിത്‌സ ലഭ്യമാക്കാൻ ഇഖ്‌റ ഹോസ്പിറ്റലും - ബൈത്തുസകാത്ത് കേരളയും തമ്മിൽ ധാരണയായി. ഇഖ്‌റ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച ധാരണാ പത്രം ഇഖ്‌റ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അൻവർ ബൈത്തുസകാത്ത് ട്രസ്റ്റിയും പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാനുമായ എം.കെ മുഹമ്മദലിക്ക് കൈമാറി.

publive-image

പീപ്പിൾസ് ഫൌണ്ടേഷൻ ഏരിയ കോഡിനേറ്റർമാർ മുഖേനയാണ് ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കുക. ചടങ്ങിൽ പീപ്പിൾസ് ഫൌണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ്, അഡ്മിനിസ്‌ട്രേറ്റർ ഹമീദ് സാലിം എന്നിവരും പങ്കെടുത്തു.

poor patients treatment
Advertisment