Advertisment

പൊറായി മൂസ സ്മാരക കുടിവെള്ള പദ്ധതി വാഴങ്കോളിൽ ഉൽഘാടനം ചെയ്തു.

author-image
admin
New Update

ഏലംകുളം: വാഴങ്കോൾ പ്രദേശവാസികൾക്കായി നിർമ്മിച്ച പൊറായി മൂസ സ്മാരക (തച്ചവള്ളത്ത്)  കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം  ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആയിഷ നിർവഹിച്ചു.

Advertisment

publive-image

 

കുടിവെള്ള ക്ഷാമം നേരിടുന്ന ഏതാനും കുടുംബങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കി കൊണ്ട് കിണറും ടാങ്കും ഓരോ വീട്ടിലും പൈപ്പ് കൺക്ഷനും സ്ഥാപിച്ചുകൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ചടങ്ങില്‍ മാട്ടായ് മഹല്ല് പ്രസിഡന്റ് പാറമ്മൽ മൊയ്തീൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

കുടിവെളള പദ്ധതിക്ക് സ്ഥലം നൽകിയ വാഴങ്കോളിൽ മമ്മദ് സാഹിബിനെ യോഗം അഭിനന്ദിച്ചു. മുൻ വാർഡ് മെമ്പർ എൻ.പി.ഖമറുദ്ദീൻ, ഷെരീഫ് പെരുമ്പറമ്പ്, കെ.ചന്ദ്രമോഹനൻ എന്നിവർ  പ്രസ്തുത ചടങ്ങില്‍ സംബന്ധിച്ച് ആശംസനേരുകയുണ്ടായി. മല്ലിശ്ശേരി അബൂബക്കർ മാസ്റ്റർ സ്വാഗതവും വാഴങ്കോളിൽ നാസർ മൗലവി നന്ദിയും പറഞ്ഞു. പ്രവാസിയായ ആലുവാ സ്വദേശി എം.സാലി പൊറായിൽ അദ്ദേഹത്തിന്‍റെ  പിതാവിന്റെ പേരിലാണ് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്.

Advertisment