Advertisment

പീഡന വിവാദം: റൊണാള്‍ഡോയെ ഒഴിവാക്കി പോര്‍ച്ചുഗല്‍ ടീം പ്രഖ്യാപിച്ചു; ഞെട്ടിത്തരിച്ച് ആരാധകര്‍

New Update

Advertisment

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ യുവേഫ നാഷന്‍സ് ലീഗിനുള്ള പൊര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. 33 കാരനായ യുവന്റസ് താരത്തിന് വിശ്രമം നല്‍കാനാണ് ടീമിലുള്‍പ്പെടുത്താത്തതെന്ന പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ അറിയിച്ചെങ്കിലും താരത്തിന്റെ നേരെ ഉയര്‍ന്നിരിക്കുന്ന പീഡന വിവാദമാണെന്നാണ് യഥാര്‍ത്ഥ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image result for ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2009ല്‍ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ഒരു ഹോട്ടലില്‍ വെച്ച് റൊണാള്‍ഡോ തന്നെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണങ്ങളാണ് താരത്തിനെതിരെ വമ്പന്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ഇവര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. തന്റെ പേര് ഉപയോഗിച്ച് ചുളുവില്‍ പ്രശസ്തി നേടാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

Image result for ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പരാതിക്കാരിയായ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗ ജര്‍മ്മനിയിലെ പ്രമുഖ മാധ്യമമായ ഡെര്‍ സ്പീഗലിനു നേരിട്ടു നല്‍കിയ അഭിമുഖത്തിലാണ് താരത്തിനെതിരെ രംഗത്തു വന്നത്. ആദ്യമായാണ് പരാതിക്കാരി ഈ വിഷയത്തില്‍ പരസ്യമായ പ്രതികരണം നടത്തിയത്. 2009ല്‍ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ഒരു ഹോട്ടലില്‍ വെച്ചാണ് റൊണാള്‍ഡോ തന്നെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് മയോര്‍ഗ ആരോപണമുന്നയിച്ചത്. ഇതു പുറത്തു പറയാതിരിക്കാന്‍ മൂന്നര ലക്ഷം യൂറോയോളം താരം തനിക്കു നല്‍കിയെന്നും പറയുന്നു.

Image result for ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഒന്നര വര്‍ഷം മുന്‍പ് വിക്കിലീക്ക്സിന്റെ ഫുട്ബോള്‍ പതിപ്പായ ഫുട്ബോള്‍ ലീക്സ് പുറത്തു വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡെര്‍ സ്പീഗല്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. താരത്തിനെതിരെ യുവതി സിവില്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മയോര്‍ഗയുടെ വക്കീല്‍ അന്നു കോടതിക്കു പുറത്തുണ്ടായ ഒത്തുതീര്‍പ്പിന്റെ നിയമസാധുത എത്രത്തോളമുണ്ടെന്നാണ് അന്വേഷണം നടത്തുന്നത്. റൊണാള്‍ഡോ ഓഫര്‍ ചെയ്ത പണം വാങ്ങി ഇനിയീ വിഷയത്തില്‍ പരാതിയുമായി വരില്ലെന്ന് അന്നു മയോര്‍ഗ ഒപ്പിട്ടു നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ സംഭവത്തിനു ശേഷം മയോര്‍ഗയുടെ മാനസികനില ആകെ തകരാറിലാണെന്നും പൊതു സമൂഹത്തില്‍ നിന്നും അവര്‍ ഒറ്റപ്പെട്ടാണ് കഴിയുന്നതെന്നും ഇതു സംബന്ധിച്ചു വരുന്ന വാര്‍ത്തകളില്‍ പറയുന്നു.

Related image

സംഭവത്തെക്കുറിച്ച് റൊണാള്‍ഡോയുടെ പ്രതികരണം ഡെര്‍ സ്പീഗല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും താരം സഹകരിച്ചിരുന്നില്ല. എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് റൊണാള്‍ഡോ തന്നെ നല്‍കിയ മൊഴിയാണ് താരത്തിനിപ്പോള്‍ തിരിച്ചടിയാവാന്‍ സാധ്യതയുള്ളത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നാണ് റൊണാള്‍ഡോ അന്നു പറഞ്ഞത്. എന്നാല്‍ താരം നല്‍കിയ മൊഴിയുടെ ഒരു ഭാഗത്ത് ഇതിനെ തടയാന്‍ മയോര്‍ഗ ശ്രമം നടത്തിയിരുന്നുവെന്നും ഇതു വേണ്ടെന്നു പറഞ്ഞിരുന്നതായും റൊണാള്‍ഡോ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. ഈ തെളിവുകള്‍ വച്ചാണ് താരത്തിനെതിരെ നിയമപരമായി നീങ്ങാന്‍ അമേരിക്കന്‍ യുവതിയുടെ അഡ്വക്കേറ്റ് ഒരുങ്ങുന്നത്. അതേ സമയം ജര്‍മ്മന്‍ മാധ്യമത്തിനെതിരെ കേസു കൊടുക്കാന്‍ റൊണാള്‍ഡോയും ഒരുങ്ങുന്നുവെന്നാണ് അവസാനം പുറത്തു വരുന്ന വാര്‍ത്തകള്‍.

Advertisment