Advertisment

മധ്യപ്രദേശിലെ റോഡുകള്‍ 'വാഷിങ്ടണിലെ വീഥികള്‍' പോലെയായിരുന്നു ; അറ്റകുറ്റപ്പണികള്‍ പെട്ടെന്ന് നടത്തി 'ഹേമമാലിനിയുടെ കവിളുകള്‍ 'പോലെ സുന്ദരമാക്കുമെന്ന് മന്ത്രി പി സി ശര്‍മ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പെട്ടെന്ന് നടത്തി ലോക്‌സഭാ എംപിയും സിനിമാതാരവുമായ ഹേമമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കുമെന്ന് മന്ത്രി പി സി ശര്‍മ. മധ്യപ്രദേശിലെ റോഡുകള്‍ 'വാഷിങ്ടണിലെ വീഥികള്‍' പോലെയായിരുന്നുവെന്നും കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയുമായി ത്തീര്‍ന്നിരിക്കുകയാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

നിലവില്‍ മധ്യപ്രദേശിലെ റോഡുകള്‍ ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയയുടെ വസൂരിക്കലകള്‍ നിറഞ്ഞ മുഖത്തിന്റെ അവസ്ഥയിലാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്താനാണ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ഉത്തരവ്. റോഡുകള്‍ നന്നാക്കി ഹേമമാലിനിയുടെ കവിളുകള്‍ പോലെ മനോഹരമാക്കും. ശര്‍മ പറഞ്ഞു.

മധ്യപ്രദേശിലെ റോഡുകള്‍ വാഷിങ്ടണിലെ റോഡുകളേക്കാള്‍ മികച്ചതാണെന്ന് മുന്‍ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്‍ 2017 ല്‍ നടത്തിയ അഭിപ്രായപ്രകടനത്തെ പരിഹാസരൂപേണ പരാമര്‍ശിക്കുകയായിരുന്നു ശര്‍മ. വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ തനിക്ക് മധ്യപ്രദേശിലെ റോഡുകള്‍ കൂടുതല്‍ മികച്ചതായി തോന്നിയെന്ന് ചൗഹാന്‍ പറഞ്ഞിരുന്നു.'

Advertisment