Advertisment

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ യു എസില്‍ വിറ്റ 33,000 ത്തോളം ടിന്‍ ബേബി പൗഡര്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നു....കാരണം ഇതാണ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ യു എസില്‍ വിറ്റ 33,000 ത്തോളം ടിന്‍ ബേബി പൗഡര്‍ തിരിച്ചുവിളിക്കാനൊരുങ്ങുന്നു. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍, ഓണ്‍ലൈന്‍ വഴി വിറ്റ ഒരു ടിന്നിലെ പൗഡറില്‍ ആസ്‌ബെസ്‌റ്റോസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

Advertisment

publive-image

ഇതാദ്യമായാണ് വിറ്റഴിച്ച പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചുവാങ്ങുന്നത്. കാന്‍സറിനു കാരണമായേക്കാവുന്ന പദാര്‍ഥമാണ് ആസ്‌ബെസ്‌റ്റോസ് . വിറ്റ പൗഡര്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായി.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ 15,000ല്‍ അധികം കേസുകളാണ് ബേബി പൗഡര്‍ ഉള്‍പ്പെടെയുള്ള പൗഡര്‍ ഉല്‍പന്നങ്ങള്‍ കാന്‍സറിന് കാരണമായെന്ന് ആരോപിച്ച് ഉപഭോക്താക്കള്‍ നല്‍കിയിട്ടുള്ളത്.

Advertisment