Advertisment

നടന്‍ പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു, വധു സഹോദരിപുത്രി ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ടന്‍ പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പുനർവിവാഹ വാർത്ത തമിഴ്, ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറഞ്ഞത്. ആദ്യ ഭാര്യയുമായുള്ള ബന്ധം നേരത്തെ പിരിഞ്ഞിരുന്നു. ഏറെനാൾ നടി നയൻതാരയുമായി പ്രണയത്തിലായിരുന്നു പ്രഭുദേവ.

ഇപ്പോഴിതാ പ്രഭുദേവ വീണ്ടും വിവാഹിതനാകാൻ പോവുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വാർത്തയ്ക്ക് ഔ​ദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

റഹ്മത് എന്ന ലതയാണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. ഇവരിൽ നിന്നും പ്രഭു വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ മൂന്നു കുട്ടികളുണ്ട്.

Advertisment