Advertisment

പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിവാദ പ്രസ്താവന; ബിജെപിയ്ക്ക് മുന്നറിയിപ്പ് നല്‍കി നിതീഷ്‌കുമാര്‍

New Update

publive-image

Advertisment

പാറ്റ്‌ന: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിവാദ പ്രസ്താവനകളില്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രംഗത്ത്. പ്രഗ്യാ സിങ് ഠാക്കൂറിനെ പുറത്താക്കുവാന്‍ ബിജെപി തയ്യാറാകണമെന്നാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്റെ പ്രസ്താവന വന്‍ വിവാദമാണ് ഉണ്ടാക്കിയത്. ഈ പ്രസ്താവനയ്‌ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉണ്ടായതോടെ പ്രഗ്യാ സിങ്ങിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. പിന്നീട് അവര്‍ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് പ്രഗ്യാ സിങ് ന്യായമായി പറഞ്ഞത്.

പ്രഗ്യാ സിങ്ങിനോടും ഗോഡ്‌സെയെ സ്തുതിച്ചുകൊണ്ട് പ്രസ്താവന നടത്തിയ മറ്റു നേതാക്കളോടും ബിജെപി വിശദീകരണം തേടിയിട്ടുണ്ട്. വിവാദ പ്രസ്താവനകള്‍ നടത്തിയ അനന്ദ് കുമാര്‍ ഹെഗ്‌ഡേ, പ്രഗ്യാ സിംഗ് താക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവര്‍ പാര്‍ട്ടിയുടെ അച്ചടക്ക സമിതിക്ക് മുമ്പാകെ 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സംഭവത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment