Advertisment

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു; അവസ്ഥ വഷളായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ (84) ആരോഗ്യനില അതീവ ഗുരുതരമായതായും അവസ്ഥ വഷളായതായും ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

കഴിഞ്ഞദിവസം അദ്ദേഹം അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

'അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഒരു പുരോഗതിയും കാണിച്ചിട്ടില്ല. ആരോഗ്യനില വഷളായിരിക്കുകയാണ്. വെന്റിലേറ്ററിന്റെ പിന്തുണയോടെ അദ്ദേഹം തുടരുന്നു' സൈനിക ആശുപത്രി ഇന്ന് വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.

പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജിയുമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു സംസാരിച്ചു.

Advertisment