Advertisment

ഇതാണ് ഞാന്‍ ഭയന്നതും അച്ഛന് താക്കീത് നല്‍കിയതും! ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്ത പ്രണാബ് മുഖര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രത്തിനെതിരെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി

New Update

ഏറെ വിവാദങ്ങള്‍ക്കുശേഷം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്ത ആര്‍എസ്എസ് യോഗത്തിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിനു ശേഷവും അതൃപ്തിയുമായി മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി രംഗത്ത്. പിതാവിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഉപയോഗിച്ച ആര്‍എസിഎസിന്റേത് വൃത്തികെട്ട കുതന്ത്രമാണെും ശര്‍മ്മിഷ്ഠ ആരോപിച്ചു.

Advertisment

publive-image

ആര്‍എസ്എസുകര്‍ സല്യൂട്ട് ചെയ്യുന്ന രീതിയില്‍ പ്രണബിന്റെ കൈയുടെ ചലനങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെയാണ് ശര്‍മ്മിഷ്ഠ രോഷം കൊണ്ടത്. തന്റെ അതൃപ്തി ട്വിറ്ററിലൂടെ ശര്‍മ്മിഷ്ഠ പ്രകടമാക്കുകയും ചെയ്തു. ഇതുകൊണ്ടാണ് താന്‍ പിതാവിനെ പലവട്ടം ഉപദേശിച്ചതെന്നും ശര്‍മ്മിഷ്ഠ ട്വീറ്റ് ചെയ്തു. ശര്‍മ്മിഷ്ഠ പറഞ്ഞതിങ്ങനെ..

”കണ്ടില്ലേ, ഇത് തന്നെയാണ് ഞാന്‍ ഭയന്നതും അച്ഛന് താക്കീത് നല്‍കിയതും. മണിക്കൂറുകള്‍ കഴിഞ്ഞതേ ഉള്ളൂ, എന്നാലും ബിജെപിയുടേയും ആര്‍എസ്എസിന്റേയും വൃത്തികെട്ട കുതന്ത്രവിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്,” ശര്‍മ്മിഷ്ഠ ട്വീറ്റ് ചെയ്തു.

പ്രണബ് ആര്‍എസ്എസ് വേദിയിലെത്തും മുന്‍പു തന്നെ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും കഥക് നര്‍ത്തകിയും കൂടിയായ ശര്‍മ്മിഷ്ഠ മുഖര്‍ജി രംഗത്തെത്തിയിരുന്നു. നിങ്ങളുടെ പ്രസംഗം എല്ലാവരും മറക്കുമെന്നും പകരം അതിശയിപ്പിക്കുന്ന ചിത്രങ്ങളും അതിനോട് ചേര്‍ത്തുള്ള നുണക്കഥകളും പ്രചരിക്കുമെന്നും ശര്‍മ്മിഷ്ഠ പറഞ്ഞിരുന്നു.

Advertisment