Advertisment

ന്യൂയോർക്കിൽ മൂന്നുവയസുകാരി കത്തിക്കരിഞ്ഞ നിലയിൽ. സംഭവം കുട്ടിയെ അമ്മയ്ക്ക് നൽകേണ്ട ദിവസം

New Update

ന്യൂയോര്‍ക്ക്:  മാതാപിതാക്കള്‍ തമ്മില്‍ മൂന്നുവയസ്സുകാരി സോയിയുടെ കസ്റ്റഡി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കുട്ടി കാറിലിരുന്നു വെന്തുമരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനായി പിതാവു മാര്‍ട്ടിനെ(39) പോലീസ് ക്സ്റ്റഡിയിലെടുത്തു.

Advertisment

മെയ് 5 ഞായാറാഴ്ച വൈകീട്ടായിരുന്നു സംഭവം. ക്യൂന്‍സില്‍ റോക്ക് വെ ബെയ്‌സിലി ഇന്റര്‍ സെക്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറ് അഗ്‌നിക്കിരയാകുന്നത് കണ്ട് എത്തിചേര്‍ന്ന പോലീസാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

publive-image

പുറകു സീറ്റില്‍ ഇരുന്നിരുന്ന കുട്ടിക്ക് രക്ഷപ്പെടുന്നതിനുള്ള പഴുതുകള്‍ എല്ലാം അടച്ചു ഡോര്‍ ഹാന്റില്‍ ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയെ പുറത്തെടുത്തു തൊട്ടടുത്ത ജമൈക്ക ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം കുട്ടി മരിച്ചിരുന്നു.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും പിതാവിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന കുട്ടിയെ സംഭവം നടന്ന ഞായറാഴ്ച മാതാവിനെ തിരിച്ചേല്‍പ്പിക്കേണ്ടതായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടില്ല.

publive-image

കാറ് അഗ്‌നിനാളങ്ങള്‍ വിഴുങ്ങുമ്പോള്‍ വസ്ത്രത്തിനു തീപിടിച്ച നിലയില്‍ മാര്‍ട്ടിന്‍ കാറില്‍ നിന്നും ഇറങ്ങിയോടി തൊട്ടടുത്തുള്ള പോണ്ടില്‍ ചാടിയതായും ദൃക്‌സാക്ഷി പറഞ്ഞു. ഇദ്ദേഹം ഒരു പുതപ്പുകൊണ്ടു മാര്‍ട്ടിനെ മൂടിയാണ് തീ അണച്ചത്. പൊള്ളലേറ്റ പരിക്കുകളോടെ മാര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കുട്ടിയെ കാണാതായതായി മാതാവ് അറിയിച്ച സമയത്തായിരുന്നു കാറില്‍ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇത്രയും ക്രൂരമായി കുട്ടിയെ കൊലപ്പെടുത്തുവാന്‍ എങ്ങനെ പിതാവിനാകുമെന്നാണ് സോയിയുടെ ആന്റി ചോദിച്ചത്. അവന്‍ മരിക്കണമെന്നും ഇവര്‍ പറഞ്ഞു. മാര്‍ട്ടിന്‍ ഈയ്യിടെയായി പ്രകോപിതനായിരുന്നുവെന്നുംവെന്നും ഇവര്‍ ചൂണ്ടികാട്ടി.

Advertisment