Advertisment

ഇന്ത്യാക്കാരന്‍ ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി നിയമിതനായി

author-image
admin
Updated On
New Update

മയാമി:  അമേരിക്കയിലെ ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി ഇന്ത്യാക്കാരന്‍ നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസാണ് ഈ പദവിയില്‍ നിയമിതനായത്. ഇദംപ്രഥമമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഫ്‌ളോറിഡ സംസ്ഥാന എന്‍ജനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ പദവിയില്‍ നിയമിതനാകുന്നത്.

Advertisment

2020 ഡിസംബര്‍ വരെയാണ് കാലാവധി. ഫ്‌ളോറിഡാ ഗവര്‍ണര്‍ റിസ്‌ക് സ്‌കോട്ട് കഴിഞ്ഞ വര്‍ഷം ബാബു വര്‍ഗീസിനെ ബോര്‍ഡിലേയ്ക്ക് രണ്ടാം തവണയും നിയമിക്കുകയും തുടര്‍ന്ന് ഫ്‌ലോറിഡാ സെനറ്റ് ഈ നിയമനത്തിന് അംഗീകാരം നല്‍കുകയുമായിരുന്നു.

publive-image

1917ല്‍ ഫ്‌ളോറിഡ സംസ്ഥാന നിയമനിര്‍മ്മാണ സമിതിയാണ് സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം. ഫ്‌ളോറിഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല്‍പതിനായിരം എഞ്ചിനീയറിംഗ് ലൈസന്‍സികളുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും ഈ ബോര്‍ഡിനു അധികാരമുണ്ട്.

1984ല്‍ കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ബാബു വര്‍ഗീസ് അമേരിക്കയില്‍ നിന്നും എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി.

അമേരിക്കയിലെ 18 സംസ്ഥാനങ്ങളില്‍ എഞ്ചിനീയറിംഗ് ലൈസന്‍സുള്ള ഇദ്ദേഹം ഡിസൈന്‍ ചെയ്തു പൂര്‍ത്തീകരിച്ച വലിയ ഷോപ്പിംഗ് മാളുകള്‍, ഹൈ റെയ്‌സ് ബില്‍ഡിംഗുകള്‍, ക്രൂസ് ടെര്‍മിനലുകള്‍, എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ തുടങ്ങിയവയുണ്ട്. വിവിധ കോടതികളില്‍ ഫോറന്‍സിക് എഞ്ചിനീയറിംഗ് വിദഗ്ദ്ധദ്ധനായും പ്രവര്‍ത്തിച്ചുവരുന്നു.

അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്‌ക്വയര്‍ സൗത്ത് ഫ്‌ളോറിഡായിലെ ഫാല്‍ക്കണ്‍ ലീയ പാര്‍ക്കില്‍ ഡിസൈന്‍ ചെയ്തു പൂര്‍ത്തീകരിച്ചതും ഇദ്ദേഹമാണ്.

ഫ്‌ളോറിഡയിലും കേരളത്തിലുമായി എണ്‍പതോളം എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്ന ആപ്‌ടെക് എഞ്ചിനീയറിംഗ് ഇന്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റും പ്രിന്‍സിപ്പല്‍ എഞ്ചിനീയറുമാണ്.

അയ്യന്തോള്‍ കരേരകാട്ടില്‍ വറീത് സെലീന ദമ്പതികളുടെ മകനാണ്. ഭാര്യ ആഷ. മക്കള്‍: എഞ്ചിനീയര്‍മാരായ ജോര്‍ജ്, ആന്‍മേരി, വിദ്യാര്‍ത്ഥിയായ പോള്‍.

Advertisment