Advertisment

ടെക്‌സസ് ബോര്‍ഡര്‍ പട്രോള്‍ 5 മിനിറ്റിനുള്ളില്‍ പിടികൂടിയത് 400-ലധികം അനധികൃത കുടിയേറ്റക്കാരെ

author-image
പി പി ചെറിയാന്‍
Updated On
New Update

ടെക്‌സസ്:  ടെക്‌സസ് എല്‍പാസൊ അതിര്‍ത്തിയില്‍ നിന്നും യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ന്‍ ഏജന്റ്‌സ് മാര്‍ച്ച് 19 ചൊവ്വാഴ്ച രാവിലെ അഞ്ചു മിനിട്ടിനുള്ളില്‍ 400 ല്‍ പരം അനധികൃത കുടിയേറ്റക്കാരെ പിടികൂടി.

Advertisment

publive-image

എല്‍ പാസൊ ബൊവി ഹൈസ്ക്കൂളിനു സമീപത്തു നിന്നും അതിരാവിലെ 194 പേരെ പിടികൂടി മിനിട്ടുകള്‍ക്കുള്ളില്‍ എല്‍പാസൊ ഡൗണ്‍ടൗണില്‍ നിന്നും 245 പേര്‍ ഉള്‍പ്പെടുന്ന മറ്റൊരു സംഘത്തേയും പിടികൂടിയതായി ബോര്‍ഡര്‍ പെട്രോള്‍ ഏജന്റുമാര്‍ അറിയിച്ചു. സെന്‍ട്രല്‍ അമരിക്കയില്‍ നിന്നും അനധികൃതമായി കുടിയേറിയവരാണ് ഭൂരിപക്ഷവും.

ട്രമ്പ് ഭരണകൂടത്തിന്റെ സീറൊ ടോളറന്‍സ് (Zerx Tolerance) നയത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ അരിസോണയില്‍ 750 അനധികൃത കുടിയേറ്റക്കാരാണ് ബോര്‍ഡര്‍ സെക്യൂരിറ്റി പിടികൂടിയത്. മെക്‌സിക്കൊകാലിഫോര്‍ണിയ അതിര്‍ത്തി കടന്നൈത്തിയ നിരവധിപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആറു മുതല്‍ ഒമ്പതു വരെ കുട്ടികളും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

Advertisment