Advertisment

കാലിഫോര്‍ണിയയില്‍ തോക്ക് വാങ്ങുന്നതിനുളള പ്രായപരിധി 21 വയസ്സ്; ഗവര്‍ണ്ണര്‍ ഉത്തരവില്‍ ഒപ്പുവച്ചു

New Update

സാക്രമെന്റോ:  ഗണ്‍ വയലന്‍സ് വര്‍ധിച്ചു വരുന്നതിനു അല്പമെങ്കിലും തടയിടുന്നതിനു പുതിയ നിയമനിര്‍മാണവുമായി കലിഫോര്‍ണിയ സംസ്ഥാനം. 21 വയസിനു താഴെയുള്ളവര്‍ക്കു ഗണ്‍ വാങ്ങുന്നതിനുള്ള അനുമതി നിഷേധിക്കുന്ന പുതിയ ഉത്തരവില്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ഒപ്പുവച്ചു. നിയമം 2019 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും.

Advertisment

publive-image

നിയമപാലകര്‍, മിലിട്ടറി അംഗങ്ങള്‍ എന്നിവരെ ഈ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫ്‌ളോറിഡയില്‍ ഈയിടെ നടന്ന സ്കൂള്‍ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബില്‍ കൊണ്ടുവന്നതെന്ന് ഡമോക്രാറ്റില്‍ സെനറ്റര്‍ ആന്റണി പോര്‍ട്ടന്റെ പറഞ്ഞു.

കലിഫോര്‍ണിയ സംസ്ഥാനം സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നതാണ് അണ്ടര്‍ എയാജിന്‍ ഗണ്‍ നിരോധിക്കാന്‍ പ്രേരകമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനസികാസ്വാസ്ഥ്യം ഉളളവരും മാനസിക ചികിത്സയില്‍ കഴിയുന്നവര്‍ക്കും ഗണ്‍ വില്‍പന നിരോധിക്കുന്ന വകുപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമ നിര്‍മാണത്തിനു സംസ്ഥാനത്ത് പരക്കെ സ്വാഗതമാണു ലഭിച്ചിരിക്കുന്നത്.

Advertisment