Advertisment

'ചൗക്കിദാർ' തരംഗം കാനഡയിലും. 'ഹം ഭി ചൗക്കിദാർ' പരിപാടി സംഘടിപ്പിച്ചു

New Update

രേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷനും ഉൾപെടുന്നവർ ആണ് ആദ്യമായി ട്വിറ്റെർ അക്കൗണ്ടിൽ പേര് മാറ്റം നടത്തി രാഹുൽ ഗാന്ധിയുടെ ചൗക്കിദാർ പ്രയോഗത്തിനെതിരെ മറുപടി കൊടുത്തത്. പിന്നീട് അത് ലക്ഷകണക്കിന് അനുയായികളിലേയ്ക്കും, നേതാക്കളിലേയ്ക്കും വ്യാപിയ്ക്കുക ആയിരുന്നു.

Advertisment

കാനഡ ഇന്ത്യ ഗ്ലോബൽ ഫോറം ടൊറന്റോയുടെ ആഭിമുഖ്യത്തിൽ "ഹം ഭി ചൗക്കിദാർ" എന്ന പരിപാടി മിസ്സിസ്സാഗയിലും സംഘടിപ്പിക്കുക ഉണ്ടായി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയിൽ കേരള ബിജെപി ഘടകവും സംബന്ധിച്ചു.

publive-image

പ്രവാസികൾക്കായി മോഡി സർക്കാരും, വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവർ ചെയ്ത സേവനങ്ങളും, കാനഡയിൽ നിന്നും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യൻ വംശജർ ആയ കനേഡിയന്സിന് ഏർപ്പെടുത്തിയ വിസ ഓൺ സംവിധാനത്തെ പ്രശംസിക്കുക ഉണ്ടായി. വരുന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി യെ വീണ്ടും അധികാരത്തിൽ എത്തിക്കേണ്ടുന്നതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു.

കാനഡയിലെ ഇസ്‌ലാമിക് പ്രസ്ഥാനം പാകിസ്ഥാനും, കാശ്മീരി പാക്കിസ്ഥാൻ അനുഭാവ സംഘങ്ങൾക്കും നൽികിയ സാമ്പത്തിക സഹായത്തെ കുറിച്ചും, വിദേശ രാജ്യങ്ങളിൽ നിന്നും സംഘടിതമായി ഇന്ത്യയെ ആക്രമിക്കുന്ന സംഘങ്ങളെ കുറിച്ചുംയോഗം ചർച്ച ചെയ്തു. കാനഡ റവന്യൂ ഏജൻസി ഒന്റാറിയോ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഇസ്‌ലാമിക് സംഘടനയെ ആഴ്ചകൾക്കു മുൻപ് നിരോധിക്കുക ഉണ്ടായി.

publive-image

കാശ്മീർ തീവ്രവാദി ആക്രമണങ്ങൾക്കു ശേഷം ആണ് ഈ നടപടി. 'നോൺ പ്രോഫിറ്റ്' ആയി രജിസ്റ്റർ ചെയ്ത ഈ സംഘടന ആണ് വൻ തോതിൽ പാക്കിസ്ഥാനിലേക്കും, പാകിസ്ഥാൻ അധിനിവേശ കാശ്മീരിലേയ്ക്കും കോടികൾ സംഭാവന നൽകിയത്. ഇത് ഒറ്റപ്പെട്ട സംഭവം ആയി കാണുവാൻ കഴിയില്ല എന്ന് യോഗം വിലയിരുത്തി.

കുടിയേറ്റ ഇൻഡ്യാക്കാരുടെ ഇടയിൽ ലോക സഭാ തെരഞ്ഞെടുപ്പ്ന്റെ പ്രചാരണം വ്യാപിപ്പിയ്ക്കുവാനും യോഗം തീരുമാനിച്ചു. തുടർന്ന് നടന്ന പ്രകടനത്തിന് ശേഷം എൻഡിഎ മുന്നണിയ്ക്കു ഐക്യദാർഢ്യം പ്രഘ്യാപിച്ചു. മത നിര്ർഅപേക്ഷത യുടെ പേര് ഉയർത്തിക്കാട്ടി കൊണ്ഗ്രെസ്സ് മത മുന്നണികളും ആയി രഹസ്യ കൂട്ട് കേട്ട് ഉണ്ടാക്കി ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നും യോഗം വിലയിരുത്തി.

publive-image

ഏപ്രിൽ രണ്ടാം വാരം വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികളെ കൂടി കൂട്ടി ഒരു കാമ്പയിൽ സംഘടിപ്പിയ്ക്കും എന്നും, പ്രവാസികളുടെ വോട്ടവകാശം, ഇരട്ട പൗരത്വവും, ഭൂമി വാങ്ങൽ, കൊടുക്കൽ എന്നിവയ്ക്കുള്ള നിയമങ്ങൾ ഭേദഗതി, സ്വന്തം പേരിലുള്ള വസ്തുവകകൾ കൈമാറ്റം ചെയ്തു പണം കൈമാറുമ്പോൾ കാനഡയിൽ ഈടാക്കുന്ന അമിതമായ ടാക്സ് എന്നിവയുടെ കാര്യത്തിൽ എൻഡിഎ സർക്കാരിന് നൽകിയിട്ടുള്ള മെമ്മോറാണ്ടം നടപ്പിൽ വരുത്തുവാൻ അടുത്ത അഞ്ചു വര്ഷം നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ എത്തേണ്ടത് അത്യന്താപേക്ഷിതം ആണെന്ന് യോഗം വിലയിരുത്തി.

ഇന്ത്യയിൽ നിന്നും പ്രവാസി ആയും,കുടിയേറ്റക്കാർ ആയും വിദേശങ്ങളിൽ ജോലി ചെയ്യുന്ന ഓരോ പൗരനും ഇന്ത്യയുടെ 'ചൗക്കിദാർ' (കാവൽക്കാരൻ) ആണെന്നും യോഗം ഐക്യകണ്ഡേന 'ഹാം ഭീ ചൗക്കിദാർ' എന്ന മുദ്രാവാക്യം മുഴക്കുകയും ഉണ്ടായി.

Advertisment