Advertisment

വാൻകൂവർ ഐലൻഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടികൾ വര്‍ണ്ണാഭമായി

author-image
admin
Updated On
New Update

- ഷിബു കിഴക്കെക്കുറ്റ്

Advertisment

കാനഡ: വാൻകൂവർ ഐലൻഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 2019 ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 15 ഞായറാഴ്ച പൂർവാധികം ഭംഗിയോടെ അരങ്ങേറി. കേരളത്തനിമയുടെ പ്രതിരൂപമായ തിരുവാതിരയോട് കൂടിയായിരുന്നു ഈ വർഷത്തെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് അരങ്ങേറിയ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ സദസ്സിനെ ഒന്നടങ്കം ജന്മനാടിൻറെ മധുരസ്മരണകളിലാഴ്ത്തി.

publive-image

ഓണം എവിടെയുണ്ട് എന്ന കേട്ടാലും മലയാളികൾ ഒന്നിച്ചു കൂടും. കാനഡയിൽ ഇന്നലെ ഇന്നലെ വന്നവരും ഒരുപാടു നാളുകൾക്കു മുൻപേ വന്നവർ ആണെങ്കിലും ഓണത്തിന് എത്തിച്ചേരുവാൻ എത്ര ദൂരത്തിൽ ആയിരുന്നാലും. ഓണത്തിന് ഒത്തുചേരുമ്പോൾ ,എല്ലാ മലയാളികളും ഒത്തുചേരാൻ ആയിട്ട് എത്തിച്ചേർന്നു. ഉള്ളവൻ ആണെങ്കിലും ഇല്ലാത്തവൻ ആണെങ്കിലും എല്ലാവരും ഒരുമയോടെ ഓണം ആഘോഷിക്കുന്നു.

publive-image

നാട്ടിൽനിന്ന് അടുത്ത കാലത്ത് കാനഡയിൽ ഉപരിപഠനത്തിനു വന്ന യുവജനങ്ങളുടെ പരിപാടി വളരെ നന്നായിരുന്നു. അവരുടെ ആവേശവും. ഓണ പരിപാടിക്ക് കൊഴുപ്പേകി. ഒട്ടും കുറവല്ലായിരുന്നു ഇവിടെ ജനിച്ചുവളർന്ന കുട്ടികളുടെ പരിപാടികൾ.

കാനഡയിൽ വന്നാൽ ആരും കാണാൻ കൊതിക്കുന്ന സ്ഥലമാണ്. ബ്രിട്ടീഷ് കൊളംബിയയിലെ വിറ്റോറിയ എന്ന സ്ഥലം. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് എല്ലാ മലയാളികളും താമസിക്കാൻ കൊതിക്കുന്ന സ്ഥലം. വിക്ടോറിയയിൽ ഏറ്റവും കൂടുതൽ കോളേജിൽ പഠിക്കാൻ ആയിട്ടാണ് വിദ്യാർഥികൾ വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് വിറ്റോറിയയിലേക്കാണ്.

publive-image

കാനഡയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് മഞ്ഞുവീഴ്ച കുറവാണ് വിക്ടോറിയയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലത്തിൽ വീടിനും വിലക്കുറവുണ്ട്. ജോലി കിട്ടാനും എളുപ്പമുണ്ട്. അതുകൊണ്ടാണ് ആളുകൾ കൂടുതലും ഐലൻഡിൽ താമസിക്കാൻ കൊതിക്കുന്നത്. ഏറ്റവും വിലകൂടിയ സ്ഥലങ്ങളിലൊന്നാണ് വിക്ടോറിയയും. കാനഡയിലെ ഏറ്റവും കൂടുതൽ വീടുകൾക്ക് വിലയുള്ള സ്ഥലങ്ങളിലൊന്നാണ് വാൻകൂവർ ,വിക്ടോറിയയും.

കാനഡയുടെ തെക്കേ അറ്റത്തായി കിടക്കുന്ന ഈ ഐലൻഡിലെ പല ഭാഗത്തു നിന്നുമായി 230 ഓളം മലയാളികൾ ഓണാഘോഷത്തിൽ പങ്കെടുത്തു. ഇത്രയും വിപുലമായ ഓണാഘോഷം ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. അതിൻറെ ആവേശവും അലയൊലിയും പൂരപ്പറമ്പിൽ എന്നപോലെ ആദിമുതൽ അന്ത്യംവരെയും നിറഞ്ഞുനിന്നിരുന്നു. ഓണാഘോഷത്തിന് നേതൃത്വം നൽകിയത് ജെയിൻ, പ്രവീൺ, പ്രതീഷ്, ബേസിൽ, പ്രദീപ് മേനോൻ, ജെയിൻ ഷാ, സതീഷ്, ജെറി, അജന്ത സ്റ്റില്ലി, ജാസ്മിൻ എന്നിവരായിരുന്നു.

publive-image

കൈരളി കാറ്ററിങ് ഒരുക്കിയ ഗംഭീര സദ്യ ഓണാഘോഷത്തിന് എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നായിരുന്നു. കലാരൂപങ്ങളുടെ മേന്മയും അവതരിപ്പിക്കുന്നവരുടെ അർപ്പണബോധവും ഓണാഘോഷത്തെ അവിസ്മരണീയമാക്കി.

പൂപ്പൊലി പാട്ടും അത്തപ്പൂക്കളവും വഞ്ചിപ്പാട്ടിന്റെ ഈണത്തിനപ്പുറം അത്യന്തം ആവേശകരമായ ഒരു വടംവലി മത്സരത്തോടെയാണ് വിമ 2019 ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചത്‌. കുട്ടികളുടെ വടംവലി മത്സരം കൗതുകകരമായ ഒരു കാഴ്ചയായിരുന്നു. രാവിലെ 11 മണിയോടെ ആരംഭിച്ച ഓണാഘോഷം വൈകുന്നേരം 6 മണി വരെ നീണ്ടുനിന്നു.

Advertisment