Advertisment

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ നോമ്പുകാല വാർഷിക ധ്യാനം വിജയകരമായി സമാപിച്ചു

New Update

ഷിക്കാഗോ:  ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ നോമ്പുകാല വാർഷിക ധ്യാനം, മാർച്ച് 28 വ്യാഴായ്ച മുതൽ 31 ഞായറാഴ്ച വരെ നടത്തപ്പെട്ടു. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന തലശ്ശേരി അതിരൂപതാ മദർഹോം ധ്യാനകേന്ദ്രം മുൻ ഡയറക്ടർ ഫാ. മാത്യു ആശാരിപറമ്പിൽ ധ്യാനം നയിച്ചു.

Advertisment

publive-image

കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക സെക്ഷൻ നയിച്ചത് അനോയിന്റിങ് ഫയർ കാത്തലിക് മിനിസ്ടിയുടെ നേത്യുത്വത്തിൽ അനീഷ് ഫിലിപ്പ്, റോൺ, ഷെറി, ലാലിച്ചെൻ & ഡോളി, ചിപ്പി, ജോസ്‌മോൻ എന്നിവരാണ്.

publive-image

മാർച്ച് 28 വ്യാഴായ്ചയും 29 വെള്ളിയാഴ്ചയും വൈകുന്നേരം 5:30 മുതൽ രാത്രി 9:30 മണി വരെയും 30 ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 മണിവരേയും നടന്ന ധ്യാനത്തിൽ ഫൊറോനാംഗങ്ങളേവർക്കും കുമ്പസാരിച്ച് വലിയ ആഴ്ചക്കും മിശിഹായുടെ പുനരുത്ഥാനത്തിനും ഒരുങ്ങുവാനും സഹായകമായി.

publive-image

ആൽമീയ ഉണർവിന് ഏറെ പ്രയോജനകരമായ ഈ ധ്യാനം നടത്തിയ ഫാ. മാത്യു ആശാരിപറമ്പിലിന്റെ നേത്യുത്വത്തിലുള്ള റ്റീമിനേയും, ധ്യാനം ഭംഗിയായി നടത്താൻ സഹായിച്ച കൈക്കാരന്മാരായ എബ്രാഹം അരീച്ചിറയിൽ, റ്റിജോ കമ്മപറമ്പിൽ, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിൻ കണ്ണോത്തറ എന്നിവരേയും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുണ്ടായി.

publive-image

Advertisment