Advertisment

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വി. സെബസ്റ്റ്യനോസിന്റെ തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചു

New Update

ഷിക്കാഗൊ:  ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ലോക വിശുദ്ധരിൽ കേരളത്തിൽ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനായ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു.

Advertisment

ജനുവരി 26 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുകർമ്മങ്ങൾ നടന്നത്.

publive-image

ബഹുമാനപ്പെട്ട വികാരി ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ നടന്ന തിരുന്നാൾ ആഹോഷത്തിൽ രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ജനിച്ച വി. സെബസ്ത്യാനോസ് എങ്ങനെയാണ് കേരളത്തിലെ വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ടവനായതെന്നും, ഉന്നതകുലജാതനും സേനാനായകനുമായ സെബസ്ത്യാനോസ് വിശുദ്ധനായതുപോലെ എല്ലാ ജീവിതസാഹചര്യങ്ങളിലുള്ളവർക്കും വിശുദ്ധരാകാമെന്നും അനുസ്മരിപ്പിച്ചു.

വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട് അമ്പുകൾ എയ്തും, ഗദ കൊണ്ട് അടിച്ചും, അപൂർവ്വങ്ങളിൽ അപൂർവ്വമായി രണ്ടു പ്രവശ്യം രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതവിശുദ്ധിയെപറ്റിയും, യൂറോപ്പിലെ പലയിടങ്ങളിലും പകർച്ചവ്യാധികൾ പടർന്നു പിടിച്ചപ്പോൾ, വിശുദ്ധന്റെ മാദ്ധ്യസ്ഥം തേടി അപേക്ഷിച്ചപ്പോൾ ശമനം ലഭിച്ചതിനേപ്പറ്റിയും വിവരിക്കുകയും തിരുന്നാളിന്റെ എല്ലാ ആശംസകൾ നേരുകയും ചെയ്തു.

publive-image

വചന സന്ദേശം, ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകൾ തിരുന്നാൾ ആഹോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഈ ഇടവകയിലെ പേരൂർ ക്നാനായ ഇടവകാംഗങ്ങളാണ് ഈ തിരുന്നാളിന്റെ പ്രെസിദേന്ദിമാർ. എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവർ ചടങ്ങുകൾക്ക് നേത്യുത്വം നൽകി.

Advertisment