Advertisment

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 5, 6,7 തീയതികളിൽ

New Update

ഷിക്കാഗോ:  ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർതൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 5, 6,7 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു.

Advertisment

മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവറുഗീസ് മാർ യൂലിയോസിന്റെ പ്രധാന കാർമ്മികത്വത്തിലും സമീപ ഇടവകകളിലെ വന്ദ്യ വൈദീകരുടെ സഹകാർമ്മികത്വത്തിലും പെരുന്നാൾ ശുശ്രൂഷകൾ നടക്കും.

publive-image

ഇടവകാഗമായ വന്ദ്യ കുര്യൻ തൊട്ടുപുറം കോർ എപ്പിസ്‌കോപ്പ, ചിക്കാഗോയിലുള്ള സഹോദരീ ഇടവകകളിലെ വൈദീകരായ ഫാ. ഡാനിയേൽ ജോർജ്ജ്, ഫാ.രാജു ഡാനിയേൽ, ഫാ.എബി ചാക്കോ, ഫാ. ജോൺ (റ്റെജി ) എബ്രഹാം തുടങ്ങിയവർ പെരുന്നാൾ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിക്കും.

2019 - ലെ പെരുന്നാൾ ആഘോഷങ്ങൾ ജൂൺ മാസം മുപ്പതാം തീയതി ഞായറാഴ്ച വി.കുർബാനക്ക് ശേഷം ഇടവക വികാരി ഫാ.ഹാം ജോസഫ്‌, ഡീക്കൻ ജോർജ്ജ് പൂവത്തൂർ എന്നിവർ ചേർന്ന് കൊടിയേറ്റുന്നതോടു കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.

ജൂലൈ 5 വെള്ളിയാഴ്ച 6.30 നു സന്ധ്യാ നമസ്കാരവും അതിനെ തുടർന്ന് വചന ശുശ്രൂഷയും നടത്തപെടുന്നതാണ്.

ജൂലൈ 6 തീയതി ശനിയാഴ്ച 6.3 0 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാർത്ഥന എന്നിവ നടക്കും.

ഏഴാം തീയതി ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, റാസ, ശ്ലൈകീക വാഴ്‌വ്, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.

മാർ തോമാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റി ഗോഡ്‌വിൻ സാമുവേൽ, സെക്രട്ടറി വിപിൻ ഈശോ എബ്രഹാം, പെരുന്നാൾ കമ്മറ്റിക്കുവേണ്ടി ഡീക്കൻ ജോർജ്ജ് പൂവത്തൂർ, ജോർജ്ജ് റോയി മാത്യു, റ്റിജിൻ തോമസ്, ജോർജ്ജ് യോഹന്നാൻ, ജോൺ ചെറിയാൻ (സന്തോഷ്), ഷാജൻ വർഗ്ഗീസ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

ഫാ.ഹാം ജോസഫ് (വികാരി) ‭(708) 856-7490‬

ഗോഡ്‌വിൻ സാമുവേൽ (ട്രസ്റ്റീ) 773-552-7340

വിപിൻ ഈശോ എബ്രഹാം(സെക്രട്ടറി) 980 422 2044

Advertisment