ഡാലസ് മാര്‍ത്തോമാ ചര്‍ച്ച് ക്രിസ്തുമസ് ബാങ്ക്വറ്റ് ഡിസംബര്‍ എട്ടിന്

പി പി ചെറിയാന്‍
Thursday, December 6, 2018

ഡാലസ്:  മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ബാങ്ക്വറ്റ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 8ന് വൈകിട്ട് 5.30 മുതല്‍ മാര്‍ത്തോമാ ഇവന്റ് സെന്ററിലാണ് ആഘോഷ പരിപാടികള്‍. കലാപരിപാടികള്‍ക്കുശേഷം ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് 7.30 മുതല്‍ ഫൈന്‍ ആര്‍ട്ട്‌സ് മലയാളം (ന്യൂജഴ്‌സി) അവതരിപ്പിക്കുന്ന കടലോളം കനിവ് എന്ന നാടകവും ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : അലക്‌സ് ചാക്കോ : 214 938 1345.

×