Advertisment

ഡാളസില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് ഫെയര്‍ ജൂണ്‍ 15-ന്

New Update

കരോള്‍ട്ടണ്‍(ഡാളസ്സ്):  അമേരിക്കന്‍ മുസ്ലീം വുമണ്‍ ഫിസിഷ്യന്‍ അസ്സോസിയേഷനും, മദീന മസ്ജിത് കരോള്‍ട്ടനും സംയുക്തമായി ടെക്‌സസ് ഹെല്‍ത്ത് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജൂണ്‍ 15 ന് പത്താമത് കമ്മ്യൂണിറ്റി ഹെല്‍ത്ത് ആന്റ് വെല്‍നസ് ഫെയര്‍ സംഘടിപ്പിക്കുന്നു.

ജൂണ്‍ 15 ന് രാവിലെ 9.30 മുതല്‍ 1.30 വരെ കരോള്‍ട്ടണ്‍ ഓള്‍ഡ് സെന്ററിലുള്ള മദീനാ മസ്ജിദ് ഓഫ് കരോള്‍ട്ടണിലാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 5 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. അഡല്‍റ്റ് സ്ക്രീനിംഗ് (കൊളസ്‌ട്രോള്‍, ഗ്ലൂക്കോസ്) തുടങ്ങിയ പരിശോധനയും ഇവിടെ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷൊഹബു ഖാന്‍ 469 855 7175

നറ്റാഷ ഡുറാനി 817 760 8918.

Advertisment