Advertisment

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന് ഭദ്രാസന ബെസ്റ്റ് ചര്‍ച്ച് അവാര്‍ഡ്

New Update

ഡാളസ്: നോര്‍ത്ത് അമേരിക്കന്‍യൂറോപ്പ് ഭദ്രാസന മാര്‍ത്തോമാ ഇടവകകളില്‍ 'ബെസ്റ്റ് ചര്‍ച്ച്'(Best Church) അവാര്‍ഡ് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന് ലഭിച്ചു. മെയ് 17, 18 തിയ്യതികളില്‍ അറ്റ്‌ലാന്റ മാര്‍ത്തോമ കാര്‍മ്മല്‍ സെന്ററില്‍ ചേര്‍ന്ന് ഭദ്രാസന അസംബ്ലിയിലാണ് കണക്കുകള്‍ കൃത്യസമയത്തു അവതരിപ്പിച്ചു പാസ്സാക്കുകയും, ഭദ്രാസനത്തിലേക്ക് അടയ്‌ക്കേണ്ട തുകകള്‍ പൂര്‍ണ്ണമായും അടക്കുകയും ചെയ്ത ഇടവകകള്‍ക്ക് ബെസ്റ്റ് ചര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

Advertisment

publive-image

ഡാളസ് സെന്റ് പോള്‍സ് ഇടവകയെ പ്രതിനിധീകരിച്ചു അസംബ്ലിയിലെത്തിയ സഖറിയാ തോമസ് മെയ് 26 ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കു മദ്ധ്യേയാണ് അവാര്‍ഡ് ലഭിച്ച വിവരം ഇടവക ജനങ്ങളെ അറിയിച്ചത്.

തുടര്‍ന്ന് വികാരി റവ.മാത്യു ജോസഫ്(മനോജച്ചന്‍ അവാര്‍ഡ് പള്ളി കൈസ്ഥാന സമിതിക്കു കൈമാറി. കൈസ്ഥാന സമിതിയെ പ്രതിനിധീകരിച്ചു കൊ.ട്രസ്റ്റി രാജു ചാക്കോ, മണ്ഡലം മെമ്പര്‍ രാജന്‍ മാത്യു, ലെ ലീഡര്‍ ഫില്‍ മാത്യു, വൈസ് പ്രസിഡന്റ് ബാബു സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് ബെസ്റ്റ് ചര്‍ച്ച് അവാര്‍ഡ് ഏറ്റു വാങ്ങി.

അവാര്‍ഡു ലഭിക്കുന്നതിന് കൂട്ടായി പ്രവര്‍ത്തിച്ച ട്രസ്റ്റിമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഓഡിറ്റര്‍മാര്‍ എന്നിവരെ വികാരി മനോജച്ചന്‍ പ്രത്യേകം അഭിനന്ദിച്ചു. ഇടവകയുടെ ഭൗതീക നേട്ടങ്ങള്‍ക്കുപരി ആത്മീയ നേട്ടങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും, ഐക്യത്തോടും, ആത്മാര്‍ത്ഥതയോടും കൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ എന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി. ഇടവക സെക്രട്ടറി തോമസ് ഈശോ(കൊച്ചുമോന്‍) നന്ദി പറഞ്ഞു.

Advertisment