Advertisment

സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ക്വിക് ഓഫ് ഷിക്കാഗോയിൽ

author-image
ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
Updated On
New Update

ഷിക്കാഗോ:  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഡിസംബർ 9 -നു രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം നടന്നു.

Advertisment

publive-image

ഇടവകയിലെ പത്തു കുടുംബങ്ങൾ ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ പൂർത്തിയാക്കുകയും ഇടവകവികാരി ഫാ. ഹാം ജോസഫ് , കോണ്‍ഫറന്‍സ് കണ്‍വീനർ ഡീക്കൻ. ജോർജ് പൂവത്തൂർ എന്നിവർ രെജിസ്‌ട്രേഷൻ സ്വീകരിക്കുകയും രജിസ്റ്റർ ചെയ്ത കുടുംബങ്ങളെ അനുമോദിക്കുകയും ചെയ്തു.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ നിന്നും ആയിരത്തില്‍പരം കുടുംബങ്ങൾ പങ്കെടുക്കുന്ന ഈ സംഗമം മലങ്കര മെത്രാപ്പൊലീത്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.

ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഫാ.ഡാനിയൽ ജോർജ്, ഡീക്കൻ. ജോർജ് പൂവത്തൂർ, ഫാ. ഹാം ജോസഫ്, കോശി ജോർജ് തുടങ്ങിയവർ വിവിധ കമ്മിറ്റികളിലായി കോൺഫറൻസിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്നു.

Advertisment