Advertisment

ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തി ആഴ്ചകളോളം മൃതശരീരങ്ങള്‍ വീട്ടിലും വാഹനത്തിലുമായി സൂക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍

author-image
പി പി ചെറിയാന്‍
Updated On
New Update

ഫ്‌ളോറിഡാ: ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തി ആഴ്ചകളോളം മൃതശരീരങ്ങള്‍ വീട്ടിലും, വാഹനത്തിലുമായി സൂക്ഷിച്ച മൈക്കിള്‍ ജോണ്‍സി(37)നെ പോലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബര്‍ 15 ഞായറാഴ്ച ജോര്‍ജിയാ ബ്രാന്റ്‌ലി കൗണ്ടിയില്‍ ജോണ്‍സ് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Advertisment

publive-image

വാഹനത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് ചീഞ്ഞ ഭാര്യയുടെ ശരീരം വാഹനത്തില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. ചാള്‍ട്ടണ്‍ കൗണ്ടിയില്‍ നിന്നും നാലു കുട്ടികളുടേയും ശരീരം കണ്ടെത്തി.

ഭാര്യ കേസി ജോണ്‍ (32), ഒന്നു മുതല്‍ 10 വയസു വരെ പ്രായമുള്ള നാലു കുട്ടികള്‍ എന്നിവരെ ആറാഴ്ചകള്‍ക്ക് മുമ്പാണ് കാണാതായത്. ഇവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു.

ഇളയ രണ്ടു കു്ട്ടികളുടെ പിതാവാണ് മൈക്കിള്‍ ജോണ്‍സ്. ഫ്‌ളോറിഡാ ഒക്കാലയിലെ ഇവരുടെ വീട്ടിലാണ് അവസാനം നാലു പേരേയും കണ്ടിരുന്നത്.  അറസ്റ്റു ചെയ്തു മൈക്കിള്‍ ജോണ്‍സിനെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്ത് ജയിലിലടച്ചു.

Advertisment