Advertisment

മലയാളി പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോർക്ക വഹിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഗ്ലോബൽ പ്രവാസി അസോസിയേഷൻ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ:  വിദേശത്തു മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നോർക്ക വഹിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി, ഭാരവാഹികളായ അഡ്വ .അഹമ്മദ് രിഫാഇ, ഷാനി കെ ഷാജി ,മുരളി പുതിയ വീട്ടിൽ, വിനോദ് കുമാർ, ആബിദ അബ്ദുൽ ഗഫൂർ എന്നിവർ പറഞ്ഞു.

Advertisment

publive-image

മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള ചിലവുകൾ സർക്കാർ വഹിക്കണമെന്ന പ്രവാസികളുടെയും, വിവിധ സന്നദ്ധ സംഘടനകളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും ഏറെ കാലത്തെ ആവശ്യത്തിനാണ് പുതിയ ബജറ്റ് പ്രഖ്യാപനത്തിലൂടെ പരിഹാരമാകുന്നത് .

പുതിയ ബജറ്റ് പ്രഖ്യാപനത്തിലൂടെ പ്രവാസികൾക്ക് നൽകിയ പരിഗണന സ്‌തുതീർഹവും, പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്നതാണെന്നും ,സാമൂഹ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തന ഫലമാണെന്നും സലാം പാപ്പിനിശ്ശേരി കൂട്ടിച്ചേർത്തു.

Advertisment