Advertisment

അമേരിക്കയിലെ സമീപകാല സംഭവങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്

New Update

ഒഹായൊ:  പിറ്റ്‌സ്ബര്‍ഗ് സിനഗോഗിലുണ്ടായ വെടിവെപ്പും, തപാല്‍ ബോംമ്പ് പരമ്പരകളും അമേരിക്കന്‍ ജനതയുടെ ഐക്യത്തെ ഒരു തരത്തിലും ബാധിക്കരുതെന്ന് ഞായറാഴ്ച ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ന്യൂ മെക്‌സിക്കൊ ഡമോക്രാറ്റ് ബെന്‍ റെ ലുജനും ഒഹായൊ റിപ്പബ്ലിക്കന്‍ സ്റ്റീവ് സ്റ്റിവേഴ്‌സും അഭ്യര്‍ത്ഥിച്ചു.

Advertisment

publive-image

ഇരു പാര്‍ട്ടികളുടേയും തിരഞ്ഞെടുപ്പ് പ്രചരണ ചെയര്‍മാന്‍മാരായ ഇവര്‍ ഈ സംഭവങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.രാഷ്ട്രീയ പ്രതികരണങ്ങള്‍ ഒഴിവാക്കി ഭാവിയില്‍ അമേരിക്കന്‍ ജനതയെ ഐക്യത്തിന്റെ പാതയിലൂടെ എങ്ങനെ നയിക്കാം എന്നതിനെ കുറിച്ചായിരിക്കണം പ്രധാന പാര്‍ട്ടികള്‍ ചിന്തിക്കേണ്ടതെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ഡമോക്രാറ്റിക്ക് നേതാക്കളെ ലക്ഷ്യം വച്ച് ഈയ്യിടെ നടത്തിയ തപാല്‍ ബോംമ്പ് ഭീഷണിയും 2017 ല്‍ ബേസ് ബോള്‍ പരിശീലനത്തിനിടയില്‍ ജി ഒ പി ലൊ മേക്കേഴ്‌സിനെ ലക്ഷ്യമാക്കിയുള്ള വെടിവെപ്പും രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്ന തലത്തിലേക്ക് ഉയരുവാന്‍ അനുവദിക്കരുതെന്നും സ്റ്റീവ് പറഞ്ഞു.മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നതിലുപരി രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്തപ്പെടേണ്ടത് അനിവാര്യമാണെന്ന് സ്റ്റീവ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം ബാക്കി നില്‍ക്കെ ഈ ല്ക്ഷ്യ൦ പൂര്‍ത്തീകരണത്തിന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു. ഭാവി അമേരിക്കയെ കുറിച്ച് വ്യത്യസ്ഥ കാഴ്ചപ്പാടുകള്‍ കാത്തു സൂക്ഷിക്കുന്നതോടൊപ്പം അമേരിക്കന്‍ ജനതയുടെ ശോഭന ഭാവിയെകുറിച്ച്ായിരിക്കണം ഇപ്പോള്‍ ചിന്തിക്കേണ്ടതെന്നും ഇവര്‍ പറഞ്ഞു.

Advertisment