Advertisment

ഒക്കലഹോമ മൃഗശാലയിലെ ഇന്ത്യന്‍ റിനോസെറോസ് ഓര്‍മ്മയായി

New Update

ഒക്കലഹോമ:  ഒക്കലഹോമ സിറ്റി മൃഗശാലയിലെ സന്ദര്‍ശകരുടെ ഏറ്റവും അടുത്ത മിത്രമായിരുന്ന ഇന്ത്യന്‍ റിനോസെറോസ് ഓര്‍മ്മയായി.

Advertisment

സെപ്റ്റംബര്‍ 28-നു വെള്ളിയാഴ്ചയായിരുന്നു മുപ്പത്തിമൂന്നു വയസ്സുള്ള ചന്ദ്ര എന്നുപേരുള്ള റിനോസറോസിന്റെ അന്ത്യം. 1990 നവംബറിലാണ് ചാന്ദ്ര ഒക്കലഹോമ മൃഗശാലയിലെത്തിയത്.

publive-image

എല്ലാ ദിവസവും മൃഗശാലാ അധികൃതരും, വെറ്റിനറി ഡോക്ടര്‍മാരും ചന്ദ്രയെ പരിശോധിച്ചിരുന്നെങ്കിലും പ്രത്യേകതയൊന്നും കണ്ടെത്താനായിരുന്നില്ലെന്നു മൃഗശാലാ അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ചയും ഒരുസംഘം ചന്ദ്രയെ പരിശോധിച്ചിരുന്നു. നെക്രോപ്‌സി നടത്തിയാല്‍ മാത്രമേ മരണകാരണം അറിയാനാകൂ എന്നും അധികൃതര്‍ പറഞ്ഞു.

സാധാരണ ഇന്ത്യന്‍ റിനോസറോസിന്റെ ആയുര്‍ദൈര്‍ഘ്യം 30.4 വര്‍ഷമാണെന്നാണ് മൃഗശാല അസോസിയേഷന്‍ അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്.

Advertisment