Advertisment

ജിമ്മികാര്‍ട്ടറുടെ 95ാം ജന്മദിനം ആഘോഷിച്ചു. അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന പ്രായം കൂടിയ പ്രസിഡന്റ്

author-image
പി പി ചെറിയാന്‍
Updated On
New Update

അറ്റ്‌ലാന്റാ:  അമേരിക്കയുടെ ചരിത്രത്തില്‍സ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ മുന്‍ പ്രസിഡന്റ് എന്ന ബഹുമതിക്ക് അര്‍ഹനായ ജിമ്മി കാര്‍ട്ടറുടെ 95ാം ജന്മദിനം ലളിതമായ പരിപാടികളോടെ ആഘോഷിച്ചു. 1924 ലായിരുന്നു കാര്‍ട്ടറുടെ ജനനം.

Advertisment

publive-image

സൗത്ത് അറ്റ്‌ലാന്റായില്‍ നിന്നും 150 മൈല്‍ മാറി ജോര്‍ജിയായിലെ ടൈനി പ്ലെയ്ന്‍സില്‍ വിശ്രമ ജീവിതം നയിക്കുന്ന പ്രസിഡന്റിന്റെ ജന്മദിനാഘോഷം പ്രത്യേക പൊതു പരിപാടികളൊന്നും ഇല്ലാതെയാണ് കൊണ്ടാടിയത്. അമേരിക്കയുടെ 30ാമത്തെ പ്രസിഡന്റായ കാര്‍ട്ടര്‍ 2015ലുണ്ടായ കാന്‍സര്‍ രോഗത്തെ അതിജീവിച്ചിരുന്നു. ഇതുവരെ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച് ഡബ്ലിയു ബുഷിന്റെ റിക്കാഡാണ് മറികടന്നത്.

കാര്‍ട്ടറുടെ ഭാര്യ റോസ്‌ലിന്‍ (92). ഇവരുടെ ദമ്പത്യ ജീവിതം 73 വര്‍ഷം പിന്നിടുന്നു.

1977 ല്‍ അമേരിക്കയുടെ പ്രസിഡന്റ്ായി തിരഞ്ഞെടുക്കപ്പെട്ടു. 1981 ല്‍ പ്രസിഡന്റ് പദവിയില്‍ നിന്നും മാറിയ ശേഷം തന്റെ ഏറ്റവും വലിയ ഒരാഗ്രഹം അമേരിക്കക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകണമെന്നാണ് എന്ന് അദ്ദേഹം പറഞ്ഞു.

90 വയസ്സ് പൂര്‍ത്തിയാക്കിയ പ്രസിഡന്റുമാരില്‍ കാര്‍ട്ടറിന് പുറമെ ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ്, ജോണ്‍ ആഡംസ്, ഹെര്‍ബെര്‍ട്ട് ഹുവെന്‍, റൊണാള്‍ഡ് റീഗന്‍, ജെറാള്‍ഡ് ഫോര്‍ഡ് എന്നിവരാണ്.

Advertisment