Advertisment

കെ എം മാണി അനുസ്മരണം മെയ് നാലിന് ടൊറൊന്റോയിൽ

author-image
admin
New Update

ടൊറൊന്റോ: കേരളത്തിന്റെ സമഗ്ര പുരോഗതിക്കു ദീർഘ വീക്ഷണമുള്ള നിരവധി സംഭാവനകൾ നൽകിയ പ്രഗത്ഭനായ ഭരണാധികാരിയും, നിയമസഭാ സാമാജികനും വാഗ്മിയും അര നൂറ്റാണ്ടു കാലം പാലായുടെ നിയമസഭാ പ്രിതിനിധിയും, അഞ്ചിലേറെ മന്ത്രിസഭയിൽ ധനമന്ത്രിയായി 13 ജനപ്രിയ ബജറ്റുകൾ അവതരിപ്പിക്കുകയും മറ്റു നിരവധി വകുപ്പുകളിൽ ഭരണ മികവ് തെളിയിക്കുകയും, ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത അന്തരിച്ച കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചിക്കുവാനും അദ്ദേഹം കേരളത്തിന്റെ സമഗ്ര വികസനങ്ങൾക്കു നൽകിയ സംഭാവനകളെ അനുസ്മരിക്കുന്നതിനുമായി കാനഡയിലെ മലയാളി കൂട്ടായ്മ 2019 മെയ് 4 നു 1 .30 നു ബ്രാംപ്ടണിലുള്ള സെൻറ്. ജോർജ് ഓർത്തഡോക്സ്‌ പള്ളി ഹാളിൽ (351 Parkhurst square unit 20) ഒത്തു ചേരുന്നു.

Advertisment

publive-image

സിറോ മലബാർ മിസ്സിസ്സാഗ രൂപത ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ കാനഡയിലെ വിവിധ മലയാളി സംഘടനാ പ്രിതിനിധികളും പങ്കെടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;

സോണി മണിയങ്ങാട്ട് -647 447 5354 , സിനു മുളയാനിക്കൽ - 647 657 6673 , റോഷൻ പുല്ലുകാലായിൽ -647 518 5950

Advertisment