Advertisment

കാതോലിക്കദിനാചരണം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോൺഫറൻസ് നഗരിയിൽ

author-image
admin
Updated On
New Update

ലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2019-ലെ കാതോലിക്ക ദിനാചരണം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോൺഫറൻസ് നഗരിയിൽ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടന്നു.

Advertisment

publive-image

സമ്മേളനത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഫിനാൻസ് കമ്മറ്റി ചെയർമാൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദീമോസ്, അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം, വൈദീക ട്രസ്റ്റീ ഫാ.ഡോ.എം.ഓ ജോൺ, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, മിസ്റ്റർ എബ്രഹാം പന്നിക്കോട്ട് എന്നിവർ ആശംസകൾ നേർന്നു. ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ.പി.സി ജോർജ്ജ് കാതോലിക്കാ ദിന സന്ദേശം നൽകി.

publive-image

ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു. യേശു അവനോടു: “എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞു. മലങ്കരസഭക്കുവേണ്ടി വർഷത്തിൽ ഒരിക്കൽ ഒരു ചെറിയ തുക നൽകുവാൻ സഭാ മക്കൾക്ക് ബാധ്യതയുണ്ട് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ ഓർമ്മിപ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന കാതോലിക്കാ ദിനശേഖരണത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള കാതോലിക്കാ ദിനപിരിവും റസ്സീസയും പ്രതിനിധികൾ തുകകൾ കൈമാറി.

Advertisment