Advertisment

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ മാർ. റാഫേൽ തട്ടിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനം

New Update

ഷിക്കാഗൊ:  ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ വാർഷിക ധ്യാനം ഓശാന ഞായറാഴ്ചയോടനുബന്ധിച്ച് ഏപ്രിൽ 3 മുതൽ 5 വരെ നടത്തപ്പെടുന്നു. 2020 ഈസ്റ്ററിനൊരുക്കമായി നടത്തപ്പെടുന്ന ഈ ധ്യാനം നയിക്കുന്നത് പ്രമുഖ ധ്യാന ഗുരുവായ മാർ. റാഫേൽ തട്ടിൽ പിതാവാണ്.

Advertisment

publive-image

ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുടങ്ങുന്ന ധ്യാനം 9 മണി വരേയും, ശനിയാഴ്ച രാവിലെ 10 മണി മുതൽ 7 മണി വരെയും, ഞായറാഴ്ച് 9 മണി മുതൽ 6 മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഏപ്രിൽ 4 മുതൽ 5 വരെകുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനം നടത്തപ്പെടുന്നു. അനോയിന്റിങ് ഫയർ കാത്തലിക് യൂത്ത് മിനിസ്ട്രിയാണ് ഈ ധ്യാനം നയിക്കുന്നത്.

എല്ലാ ദിവസവും കുര്‍ബാന, നിത്യാരാധന, വചനപ്രഘോഷണം, കുമ്ബസാരം എന്നിവ ഉണ്ടായിരിക്കുമെന്നും, ഈ ധ്യാനത്തിൽ പങ്കെടുത്ത് വലിയ ആഴ്ചക്ക് ഏവരും ഒരുങ്ങണമെന്നും ഫൊറോനാ വികാരി വെരി. റെവ. ഫാ. അബ്രാഹം മുത്തോലത്ത് ആഹ്വാനം ചെയ്തു.

Advertisment