Advertisment

ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഹാര്‍മണി നൈറ്റ് 2018 അവിസ്മരണീയമായി

author-image
പി പി ചെറിയാന്‍
Updated On
New Update

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ ഫെല്ലോഷിപ്പിന്‍രെ ആഭിമുഖ്യത്തില്‍ നവമബര്‍ 17 ശനിയാഴ്ച സംഘടിപ്പിച്ച ഹാര്‍മണി നൈറ്റ് 2018 പ്രേക്ഷകര്‍ക്ക് അവിസ്മരണീയാനുഭവമായി.

Advertisment

publive-image

ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സീനിയര്‍ സിറ്റിസണ്‍ കെ ടി ഇടിചാണ്ടിയുടെ പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിച്ചു. ഇടവക വികാരി റവ മാത്യു വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു. നശ്വരവും, അനശ്വരവുമായ ഇരുലോകങ്ങളിലും ഒരുപോലെ മുഴങ്ങിക്കൊണ്ടിരിക്കുകയും, പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് സംഗീതമെന്ന് അച്ചന്‍ ഉദാഹരണങ്ങള്‍ സഹിതം സമര്‍ത്ഥിച്ചു.

publive-image

ചര്‍ച്ച ഗായക സംഘാംഗങ്ങളുടെ ഗാനാലാപനത്തിനു ശേഷം രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ഹാര്‍മണി നൈറ്റില്‍ ന്യൂയോര്‍ക്കിലെ അനുഗ്രഹീത ഗായകരായ ഷാജു പീറ്റര്‍ സാറാ പീറ്റര്‍, റോഷന്‍ മാമ്മന്‍ എന്നിവര്‍ പാടിയ വിവിധ ഭാഷയിലുള്ള ഗാനങ്ങള്‍ ശ്രവണ സുന്ദരവും, ആസ്വാദ്യകരവുമായിരുന്നു.

publive-image

ദേവാലയത്തിനകത്തു തിങ്ങിക്കൂടിയിരുന്നവര്‍ കരഘോഷത്തോടെയാണ് ഗായകരെ പ്രോത്സാഹിപ്പിച്ചത്.  ഗായകസംഘാംഗങ്ങളും, ഷാറോണ്‍ വോയ്‌സ് ട്രൂപ്പും ചേര്‍ന്ന് ആലപിച്ച സമാപനഗാനം തികച്ചും വ്യത്യസ്ഥവും, പുതുമ നിറഞ്ഞതുമായിരുന്നു. ഇടവകക്കുവേണ്ടി സി വി സൈമണ്‍ കുട്ടി സ്വാഗതവും, മാത്യു പി ജോര്‍ജ് നന്ദിയും പറഞ്ഞു.

publive-image

publive-image

Advertisment