Advertisment

പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തികുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണം - പി എം എഫ്

New Update

ന്യൂയോർക്ക്:  ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിയെത്തുടർന്നു ഇന്ത്യയിൽ ലോക്ക് ഡൌൺ മെയ് മൂന്നു വരെ നീട്ടിയതിനാൽ പ്രവാസികൾ അതിസങ്കീർണമായ ഒരു അവസ്ഥ വിശേഷമാണ് അഭിമുഘീകരിച്ചുകൊണ്ടിരിക്കുന്നത്.

Advertisment

ഈ സന്ദർഭത്തിൽ വിദേശങ്ങളിൽ കോവിഡ് ഉൾപ്പെടെ പല കാരണങ്ങളാലും മരണമടയുന്ന പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലെ ലോക്ക് ഡൌൺ മൂലം ഉറ്റവർക്കും ഉടയവർക്കും ഒരുനോക്കു പോലും കാണുവാൻ കഴിയാതെ മരണമടയുന്ന രാജ്യത്തു തന്നെ മറവു ചെയ്‌യേണ്ട ദുഃഖകരമായ സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.

publive-image

കേന്ദ്ര - കേരള സർക്കാരുകൾ ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മകമായ സമീപനത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അതി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.

കേരളത്തിന്റെ, ഇന്ത്യയുടെ തന്നെ സാമ്പത്തിക ഭദ്രത പിടിച്ചു നിർത്തിയ പ്രവാസികളോടുള്ള ഈ കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ല. സാധാരണ നിലയിൽ മരണപ്പെടുന്ന പ്രവാസികളെ അവരുടെ സ്വന്തം നാട്ടിലെത്തിക്കാനുള്ള സംവിധാനം കേരള, കേന്ദ്ര സർക്കാർ കൈകൊള്ളണമെന്നു പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം പി സലീം, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, മുഖ്യ രക്ഷാധികാരി മോൺസൺ മാവുങ്കാൽ, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ എന്നിവർ സംയുക്ത പത്ര പ്രസ്താവനയിൽ അറിയിച്ചു.

പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കർ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക ഡയറക്ടർ എന്നിവർക്ക് വിദേശത്തു മരണപെടുന്നവരുടെ മൃതദേഹം എങ്കിലും സ്വദേശത്തേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര സന്ദേശം അയച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ തക്കതായ തീരുമാനം കേന്ദ്ര സർക്കാർ എടുക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും ഗ്ലോബൽ പ്രസിഡണ്ട് എം പി സലീം അറിയിച്ചു.

Advertisment