Advertisment

നോര്‍ത്ത് കരോളിനയില്‍ തോക്ക് പരിശീലനത്തിന് തയാറായാല്‍ അധ്യാപകര്‍ക്ക് 5 ശതമാനം ശമ്പളവര്‍ദ്ധന 

author-image
പി പി ചെറിയാന്‍
Updated On
New Update

നോര്‍ത്ത് കരോളിന:  വിദ്യാലയങ്ങളിലേക്ക് തോക്ക് കൊണ്ടുവരുന്നതിന് അധ്യാപകര്‍ക്ക് പ്രേരണ നല്‍കുന്ന സ്കൂള്‍ സെക്യൂരിറ്റി ആക്ട് 2019 ബുധനാഴ്ച സ്‌റ്റേറ്റ് ഹൗസില്‍ അവതരിപ്പിച്ചു.

Advertisment

publive-image

ഇതനുസരിച്ച് തോക്ക് കൈകാര്യം ചെയ്യുന്നതിന് പ്രാഥമിക പരിശീലനം നേടുന്ന അധ്യാപകര്‍ക്ക് 5 ശതമാനം ശന്പള വര്‍ധന നല്‍കുന്നതിനുള്ള വകുപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് കണ്‍സീല്‍ഡ് ഓപ്പണ്‍ ഗണ്‍ കൊണ്ടുവരുന്നതിനും പോലീസ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന അറസ്റ്റ് അധികാരവും ഈ ബില്ലിലൂടെ അധ്യാപകര്‍ക്ക് ലഭിക്കും. റിപ്പബ്ലിക്കന്‍ സ്‌റ്റേറ്റ് സെനറ്റര്‍ വാറന്‍ ഡാനിയേല്‍ ഉള്‍പ്പെടുന്നവരാണ് ബില്ലിന്‍റെ അവതാരകര്‍.

നോര്‍ത്ത് കരോളിനായിലെ ഭൂരിപക്ഷം പബ്ലിക് സ്കൂളുകളിലും സ്കൂള്‍ റിസോഴ്‌സ് ഓഫീസര്‍ എന്ന പേരില്‍ സര്‍ട്ടിഫൈഡ് പോലീസ് ഓഫീസര്‍മാരെ ഇതിനകം തന്നെ നിയമിച്ചിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്‍റ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വക്താവ് പറഞ്ഞു.

റിസോഴ്‌സ് ഓഫീസര്‍മാരെ പ്രത്യേകം നിയമിക്കുക എന്നത് വളരെയധികം സാന്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒന്നാണ് അതിനാലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി 5 ശതമാനം ശന്പള വര്‍ധനവ് പരിഗണിക്കാന്‍ തീരുമാനിച്ചതെന്ന് ബില്ലിന്‍റെ അവതാരകന്‍ വാറന്‍ ഡാനിയല്‍ പറഞ്ഞു.

Advertisment