Advertisment

റെജി ചെറിയാന്‍ അറ്റലാന്റയിൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

അറ്റലാന്റാ:  അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റലാന്റയിൽ നിര്യാതനായി. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപ നേതാക്കളിൽ പ്രമുഖൻ.

Advertisment

ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാൻ കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ. ഐസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി.

publive-image

1990 -ല്‍ അമേരിക്കയിൽ എത്തുകയും, പിന്നീട് ന്യുയോർക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റാ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കന്‍ മലയാളികള്‍ക്കായി നിലവാരം പുലര്‍ത്തുന്ന നിരവധി സ്റ്റേജ് ഷോകള്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം കേരളത്തിൽ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തു. ഫ്‌ളോറിഡയിലും, ടെക്‌സസിലുംപ്രകൃതി ദുരന്തത്തില്‍ പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി കോ ഓര്‍ഡിനേറ്റ് ചെയ്ത വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് റെജി ചെറിയാന്‍ വഹിച്ചത്. 2003 മുതല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തു സജീവമായി പ്രവർത്തിച്ചു വരുന്നു.

പുത്തൻകാവ് സ്വദേശിയായ ആനി ചെറിയാൻ ആണ് സഹധർമ്മിണി, ലീന ചെറിയാൻ, അലൻ ചെറിയാൻ എന്നിവരാണ് മക്കള്‍. സംസ്കാരം പിന്നീട് അറ്റലാൻറ്റയിൽ നടക്കും.

കോഴഞ്ചേരി തേവർവേലിൽ വലിയവീട്ടിൽ പരേതരായ വി. സി ചെറിയന്റെയും ലില്ലി ചെറിയന്റെയും മകനാണ് ലാലു എന്ന് വിളിക്കപ്പെടുന്ന റജി ചെറിയാൻ.

അനു ചെറിയാൻ (കോഴഞ്ചേരി), സജി ചെറിയാൻ (ന്യൂയോർക്ക്), ബിജു മാത്യു ചെറിയാൻ (ഓസ്റ്റിൻ) എന്നിവർ സഹോദരങ്ങളാണ്.

കൂടുതൽ വിവരങ്ങൾക്ക്

സജി ചെറിയാൻ ‭(914) 512-7060

Advertisment