Advertisment

അരിസോണയിൽ ഓണമഹോത്സവം സെപ്റ്റംബർ 14 ന്

author-image
admin
Updated On
New Update

- മനു നായര്‍

Advertisment

ഫീനിക്സ് (അരിസോണ): പൊന്നോണം കൊണ്ടാടുന്ന പൊന്നിൻ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. പൂക്കളമിട്ടും, പുതു വസ്ത്രങ്ങളിഞ്ഞും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കുന്നു. ആരിസോണയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ കെ.എച്. എ. യുടെയും കലാകാരൻമാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള മെഗാ “ഓണാഘോഷ മഹോത്സവം” ശനിയാഴ്ച സെപ്തംബര് 14 നു എ.എസ്.യു. പ്രിപ്പെറ്ററി സ്കൂള് ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടക്കും.

അരിസോണയിലെ മലയാളീ സമൂഹത്തിനെന്നും ഓര്മയില്‍ സൂഷിക്കാനുതകുന്ന രീതിയിലാണ് ഈ വര്ഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നു സംഘടനയുടെ പ്രസിഡന്റ് ദിലീപ് പിള്ള അറിയിച്ചു.

publive-image

ഓണത്തിന്റെ ചിട്ടവട്ടങ്ങളിൽ വിട്ടുവീഴ്ചകളില്ലാതെ രാവിലെ പത്തുമണിക്ക് പരമ്പരാഗത രീതിയിൽ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും. തുടർന്ന് കലാക്ഷേത്രയുടെ നേതൃത്വത്തിൽ ഇരുനൂറിലധികം വനിതകൾ പങ്കെടുക്കുന്ന ഒന്നര മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന “ഓണപ്പുലരി” മെഗാ നൃത്തപരിപാടി അരങ്ങേറും.

ഈ ഷോയുടെ ഭാഗമായി അനിതാ പ്രസീദ് ചിട്ടപ്പെടുത്തിയ മെഗാ തിരുവാതിര, അജി ബിജു ചിട്ടപ്പെടുത്തിയ മെഗാ മാർഗംകളി, മധു ഘട്ടിഗറും സംഘവും അവതരിപ്പിക്കുന്ന മെഗാ ഭരതനാട്യം, സ്പാർക്‌ലേസ് ചാൻഡ്‌ലെർ അവതരിപ്പിക്കുന്ന മെഗാ ബോളിവുഡ് ഡാൻസ്, പുലരി കർത്തയും സംഘവും അവതരിപ്പിക്കുന്ന ഒഡീസി ഡാൻസ്, ഉമാ മോസും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ അരങ്ങേറും.

ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആഘര്ഷണങ്ങളിലൊന്നായ ഈ മെഗാഷോ അനിതാ പ്രസീദ്, ആരതി സന്തോഷ് , രമ്യ രഘു, സിതാര അഭിലാഷ്, ദീപിതി ബിനീത്, പ്രീതി ഹരിഹരൻ എന്നിവരാണ് ഏകോപിപ്പിക്കുന്നത്. തുടർന്ന് വിദേശത്തു താമസമാക്കിയ തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാന് താലപ്പൊലി, വാദ്യമേളം, മുത്തുക്കുട, പുലികളി, കാവടി എന്നിവയുടെ അകമ്പടിയോടെ സ്നേഹോഷ്മളമായ സ്വീകരണവും വരവേല്പും.

പതിനൊന്നരയോടെ ആരംഭിക്കുന്ന തൂശനിലയിൽ വിളമ്പുന്ന ഓണസദ്യക്ക് മികച്ച പാചകക്കാരുടെ നേതൃത്വത്തിൽ ലോകപ്രസിദ്ധമായ ആറന്മുള വള്ളസദ്യയിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്.

രണ്ടുമണിയോടെ ആരംഭിക്കുന്ന കലാ സാംസ്‌കാരിക സമ്മേളനത്തിൽ നൂറ്റമ്പതിലധികം കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ സാംസകാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാവിരുന്ന്, നാടൻ പാട്ടുകൾ, ഗാനമേള, നിർത്യനൃത്തങ്ങൾ, നാടോടി നൃത്തം, നാടകം എന്നിവ ഓണാഘോഷത്തിലെ വേറിട്ട കാഴ്ചകളാകും.

മലയാള മണ്ണിനെ സ്നേഹിക്കുന്ന ഏവർക്കും ഹൃദയത്തിൽ സൂക്ഷിക്കാൻ ഗൃഹാതുരതയുണർത്തുന്ന ഒരുപിടി നല്ല പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് കലാപരിപാടി കമ്മിറ്റിക്കു വേണ്ടി അനിതാ പ്രസീദ്, ദീപ്തി ബിനീത്, ആരതി സന്തോഷ് എന്നിവർ അറിയിച്ചു.

സമത്വസുന്ദരമായ ഒരു ഭൂതകാലത്തിന്റെ ഓര്മപ്പെടുതലായ ഈ ഓണാഘോഷപരിപാടിയിലേക്കു ആരിസോണയിലെ എല്ലാ മലയാളികളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി അജിത സുരേഷ്, ശ്രീജിത്ത് ശ്രീനിവാസൻ, ശ്രീകുമാർ കൈതവന, ലേഖ നായർ, അനുപ് നായർ, ബിന്ദു വേണുഗോപാൽ, ജോലാൽ കരുണാകരൻ, ബിനിത് മേനോൻ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും പരിപാടികളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബന്ധപ്പെടുക : 480-516-7964, 623-230-9637, 623-455-1553,480-307-1349. വെബ്സൈറ്റ്: www.khaaz.org

Advertisment