Advertisment

മദ്യപിച്ച യുവതിയുടെ വാഹനമിടിച്ച് മാതാവും കുഞ്ഞും കൊല്ലപ്പെട്ടു

New Update

ഹൂസ്റ്റണ്‍: ഇരുപത് വയസ്സുള്ള യുവതി മദ്യപിച്ച് വാഹനം ഓടിക്കുകയും, നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വാഹനം ഓടിച്ചിരുന്നു ഷൈല ജോസഫും (36) മൂന്ന് മാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടു

Advertisment

ഫെബ്രുവരി 27 ബുധനാഴ്ച രാവിലെ ഹൂസ്റ്റണ്‍ ക്ലിയര്‍ ലേക്ക് ഗള്‍ഫ് ഫ്രീവേയിലായിരുന്നു അപകടം.വെറോനിക്കാ റിവാസ് (20) ഓടിച്ചിരുന്ന വാഹനമാണ് മാതാവും കുഞ്ഞും യാത്ര ചെയ്തിരുന്ന കാറിന്റെ പുറകില്‍ ഇടിച്ചത്.

publive-image

ഇടിയുടെ ആഘോതത്തില്‍ രണ്ടുപേരും കാറിനകത്തുവെച്ചുതന്നെ മരിച്ചു. കുഞ്ഞ് കാര്‍ സീറ്റിലായിരുന്നു.യു ടി എം ബിയിലെ ജീവനക്കാരിയായിരുന്ന ഷൈല പ്രസവാവധിയിലായിരുന്നു. രാവിലെ ആഹാരം വാങ്ങി വരുമ്പോളായിരുന്നു അപകടം.വെറോനിക്കയേയും പാസ്സഞ്ചര്‍ സീറ്റിലുണ്ടായിരുന്ന 17 വയസ്സുള്ള പെണ്‍കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിവാസിന്റെ പേരില്‍ പോലീസ് 'ഇന്റോക്‌സിക്കേഷന്‍ മാന്‍ സ്ലോട്ടറിന്' കേസ്സെടുത്തു ജയിലിലടച്ചു. 30000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 1 ന് ഇവരെ കോടതിയില്‍ ഹാജരാക്കി.

മദ്യപിച്ച് വാഹനം ഓടിക്കുന്നതാണ് ടെക്‌സസ്സില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും, ഇതിനെതിരെ ശക്തമായ മുന്നറിയിപ്പും, ബോധവല്‍ക്കരണവും നടത്തിയിട്ടും അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഉല്‍കണ്ഠാ ജനകമാണെന്നും പോലീസ് അധികൃതര്‍ പറയുന്നു.

Advertisment