Advertisment

ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ

New Update

ഷിക്കാഗോ:  ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകർമ്മങ്ങളൂടെ വിവദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Advertisment

ഏപ്രില്‍ 14 ഓശാന ഞായര്‍: രാവിലെ 9:45 ന് ഓശാന തിരുകർമ്മങ്ങളോടു കൂടിയ വിശുദ്ധ കുർബാന

ഏപ്രില്‍ 18 പെസഹാ വ്യാഴം: വൈകിട്ട്‌ 7 മണിക്ക്‌ പെസഹാ തിരുനാളിന്റെ കാൽ കഴുകൽ ശുശ്രൂഷയും, വിശുദ്ധ കുർബാനയും.

ഏപ്രില്‍ 19 - ദുഖ വെള്ളീ: രാവിലെ 10.00 മണിക്ക്‌ ദുഖവെള്ളീയാഴ്ച കൂരിശിന്റെ വഴിയോടുകൂടിയ തിരുകർമ്മങ്ങൾക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിക്കും. സഹകാർമികർ: മോൺ. ഫാ. തോമസ് മുളവനാൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, & ഫാ. ബിൻസ് ചേത്തലിൻ.

ഏപ്രില്‍ 20 - ദുഖ ശനി: രാവിലെ 10 മണിയ്‌ക്ക്‌ പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്‌, വി. കുര്‍ബാനയോടൊത്ത് മാമ്മോദീസായുടെ വ്രതനവീകരണം. വൈകിട്ട്‌ 7 മണിക്ക്‌ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

ഏപ്രില്‍ 21 ഈസ്റ്റർ ഞായര്‍: 9.45-ന്‌ വിശുദ്ധ കുർബാന

വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് ക്ഷണിക്കുന്നു.

Advertisment