Advertisment

യുഎന്‍ അംബാസഡര്‍: ഹെതര്‍ നോരെറ്റിന് സാധ്യത

New Update

വാഷിംഗ്ടണ്‍ ഡിസി: നിക്കി ഹാലെ സ്ഥാനം ഒഴിയുന്ന യുഎന്‍ അംബാസഡര്‍ പദവി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക്ക് വുമന്‍ ഹെതര്‍ നോരെറ്റിന് നല്‍കുമെന്ന് വൈറ്റ് ഹൗസ് സീനിയര്‍ ഒഫിഷ്യല്‍ സൂചന നല്‍കി. യുഎന്‍ അംബാസഡര്‍ നിയമനത്തിന് പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ ഹെതര്‍ ഒന്നാം സ്ഥാനത്താണെന്നും വക്താവ് പറഞ്ഞു.

Advertisment

publive-image

2017 ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകയായിരുന്നു ഇവര്‍. ഇല്ലിനോയില്‍ ജനിച്ച ഹെതര്‍ കൊളംമ്പിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഫോറിന്‍ പോളിസി, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ കഴിവു തെളിയിച്ച ഇവര്‍ എബിസി ന്യൂസില്‍ നിന്നാണ് ഫോക്‌സ് ന്യൂസില്‍ എത്തിയത്.

തിങ്കളാഴ്ച ട്രംപുമായി കൂടികാഴ്ച നടത്തുന്നതോടെ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിക്ക് ഹാലെ കഴിഞ്ഞ മാസം സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ അവസാനത്തോടെ പുതിയ അംബാസഡറെ ട്രംപിന് കണ്ടെത്തേണ്ടി വരും.

Advertisment