Advertisment

ക്രൈസ്തവ മാമാങ്കത്തിന് കൊടിയേറി, യുവജനപങ്കാളിത്തം ശ്രദ്ധേയമായി

author-image
admin
Updated On
New Update

ഹൂസ്റ്റണ്‍:  തലമുറകളിലൂടെ കൈമാറി വന്ന സത്യവിശ്വാസം പ്രവാസ മണ്ണിലും കെടാതെ സൂക്ഷിക്കുമെന്ന് പുതുതലമുറയിലൂടെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സഭാ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷന് ഹൂസ്റ്റണില്‍ തുടക്കം കുറിച്ചു.

Advertisment

publive-image

ദേശ ഭാഷകള്‍ക്കതീതമായി സഭയുടെ വിശ്വാസവും പ്രബോധനങ്ങളും വരും തലമുറയിലൂടെ കാത്തു സൂക്ഷിക്കുമെന്നതിന്റെ ഉത്തമ സാക്ഷ്യമായിരുന്നു ഇതു വരെ നടന്ന കണ്‍വന്‍ഷനുകളിലും മികച്ചതായി ഇതിനെ മാറ്റിയത്. തോമാശ്ലീഹയിലൂടെ ലഭിച്ച വിശ്വാസത്തെ തലമുറകളിലൂടെ കൈമാറി ലോകത്തിന്റെ സാക്ഷികളാകുവാന്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

എന്റെ കര്‍ത്താവും എന്റെ ദൈവമേ എന്ന് ഉറക്കെ പ്രഖ്യാപിച്ച വി. തോമാശ്ലീഹായുടെ വിശ്വാസത്തെ തൊട്ടറിയാന്‍ അത് അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. ഇത് സഭയുടെ മുഴുവന്‍ ഉത്തരവാദിത്വമാണ്. അതു വിശ്വസ്തതയോടു കൂടി ചെയ്യുവാന്‍ കര്‍ദ്ദിനാള്‍ ഉത്‌ബോധിപ്പിച്ചു.

publive-image

പരസ്പരം അറിയുന്നതിനും വിശ്വാസവും കൂട്ടായ്മയും പങ്കുവെക്കുവാനും ഈ കണ്‍വന്‍ഷന്‍ ഉപകരിക്കട്ടെ എന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ അങ്ങാടിയത്ത് അധ്യക്ഷ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. മാര്‍ത്തോമയുടെ മാര്‍ഗ്ഗം വിശുദ്ധിയിലേക്കു മാത്രമാണ് എന്ന് ജീവിതം വഴി കാണിച്ചു കൊടുക്കാന്‍ എല്ലാവരും തയ്യാറാവണമെന്നു ബിഷപ്പ് പറഞ്ഞു.

മുഖ്യാതിഥിയായി പങ്കെടുത്ത ഹൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടിര്‍ണര്‍ കണ്‍വന്‍ഷന് ആശംസകള്‍ നേര്‍ന്നു. അമേരിക്കയുടെ അഭിമാന നഗരത്തിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു. ഭക്തിയും വിശുദ്ധിയും സ്വാഭാവശുദ്ധിയുമുള്ള ജീവിതംവഴി വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട നാം ലോകത്തില്‍ എവിടെയിരുന്നാലും അതിനു സാക്ഷികളാകാന്‍ സാധിക്കുമെന്നും സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

publive-image

തലമുറകളായി കിട്ടിയ പൈതൃകം സഭയോടും സഭാ നേതൃത്വത്തോടും ചേര്‍ന്നു പ്രവര്‍ത്തിക്കണം. അതാണ് നമ്മുടെ വിളി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സ്വാഗതം ആശംസിച്ചു.

മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ജോര്‍ജ് കെ പി, കാത്തലിക് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Advertisment