Advertisment

ടെക്‌സസ്സില്‍ ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു. 28ന് അവസാനിക്കും

New Update

ഓസ്റ്റിന്‍:  മാര്‍ച്ച് 3ന് നടക്കുന്ന റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പ്രൈമറിക്കുള്ള ഏര്‍ലി വോട്ടിംഗ് ഫെബ്രുവരി 18 ചൊവ്വാഴ്ച ആരംഭിച്ചു.

Advertisment

publive-image

18 മുതല്‍ 28 വരെയാണ് ഏര്‍ലി വോട്ടിംഗ്. രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പാണ് ടെക്‌സസില്‍ നടക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ടെക്‌സസ് ഇത്തവണ ഡെമോക്രാറ്റുകളെ പിന്തുണക്കുമോ എന്ന സംശയം ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിനെ ശക്തമായി പിന്തുണച്ച സംസ്ഥാനമാണിത്. ഹിസ്പാനിക്ക് വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ടെക്‌സസ്സില്‍ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നതിലും ഇവര്‍ക്കു സുപ്രധാന പങ്കുണ്ട്.

അനധികൃത കുടിയേറ്റക്കാര്‍്‌ക്കെതിരെ ട്രമ്പ് സ്വീകരിച്ചിരിക്കുന്ന കര്‍ശന നടപടികളും, ഗര്‍ഭചിദ്രത്തോടുള്ള ഗവണ്‍മെന്റിന്റെ സീപനവും ട്രാന്‍സ്ജന്റര്‍ വിഭാഗത്തിന്റെ അസംതൃപ്തിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ബാധിക്കുമോ എന്നു ചിന്തിക്കുന്നവരും ഇല്ലാതില്ല.

അമേരിക്കയിലെ 14 സംസ്ഥാനങ്ങളിലാണ് മാര്‍ച്ച് 3ന് പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു സുപ്രധാന പാര്‍ട്ടികളും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ പ്രത്യേക താല്‍പ്പര്യമെടുത്തിരുന്നു. ടെക്‌സസ്സില്‍ ഇത്തവണ വോട്ടിംഗ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു

Advertisment