Advertisment

പോലീസ് ഓഫീസറെ വധിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഴു പേരില്‍ നാലാമന്റെ വധശിക്ഷ നടപ്പാക്കി

author-image
പി പി ചെറിയാന്‍
Updated On
New Update

ഹണ്ട്‌സ് വില്ല(ടെക്‌സസ്സ്):  ഇര്‍വിംഗ് പോലീസ് ഓഫീസര്‍ ഒബറി ഹോക്കിന്‍സിനെ (29) വെടിവെച്ച് കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പട്ട 7 പേരില്‍ നാലാമനായ ജോസഫ് ഗാര്‍സിയായുടെ (47) വധശിക്ഷ ഡിസംബര്‍ 4 വൈകിട്ട് ടെക്‌സസ്സ് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് നിമിഷങ്ങള്‍ക്കകം മരണം സ്ഥിതീകരിച്ചു.

Advertisment

publive-image

18 വര്‍ഷം മുമ്പ് (2000) ക്രിസ്തുമസ് ഈവില്‍ കവര്‍ച്ചാ ശ്രമത്തിനിടയാണ് കുപ്രസിദ്ധമായ 'ടെക്‌സസ്സ് സെവന്‍ ഗ്രൂപ്പിലെ' അംഗമായ ജോസഫ് ഗാര്‍സിയ പോലീസ് ഓഫീസറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായത്. വടിവെച്ചത് ഗാര്‍സിയയാണെന്ന് തെളിയിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സൗത്ത് ടെക്‌സസ്സ് ജയിലില്‍ കൊലക്കുറ്റത്തിന് 50 വര്‍ഷം തടവ് ശിക്ഷയനുഭവിച്ചിരുന്ന ഗാര്‍സിയ മറ്റ് ആറ് പ്രതികള്‍ക്കൊപ്പം ജയില്‍ ചാടി സമീപമുള്ള സ്‌പോര്‍ട്ടിങ്ങ് ഷോപ്പ് കവര്‍ച്ച ചെയ്യുന്നതറിഞ്ഞു സംഭവസ്ഥലത്തെത്തിയ ഓഫീസര്‍ ഹോക്കിന്‍സനെ ഇവര്‍ പതിയിരുന്ന് വെടിവെക്കുകയായിരുന്നു.

11 വെടിയേറ്റ ഓഫീസര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.അത്യപൂര്‍വ്വമായ ഈ കേസ്സില്‍ 7 പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇതില്‍ മൂന്ന് പേരുടെ വധശിക്ഷ നേരത്തെ നടപ്പാക്കിയിരുന്നു. ഒരാള്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ഗാര്‍സിയ നാലാമനാണ്. ഇനി രണ്ട് പേര്‍ കൂടി വധശിക്ഷകാത്ത് ജയിലില്‍ കഴിയുന്നു.

ജയില്‍ ചാടിയതിന് ശേഷം ആറാഴ്ച നീണ്ടുനിന്ന വ്യാപക തിരച്ചിലിനൊടുവിലാണ് എല്ലാവരേയും അറസ്റ്റ് ചെയ്തത്. ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ അത്യപൂര്‍വ്വ കേസ്സായിരുന്നുവിത്. അമേരിക്കയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന 22ാംമതും, ടെക്‌സസ്സിലെ മാത്രം 12ാമതും വധശിക്ഷയാണിത്.

Advertisment