Advertisment

ടെക്‌സസ് വോട്ടര്‍ റജിസ്‌ട്രേഷന്‍ അവസാന തിയതി ഒക്ടോബര്‍ 9 ന്

New Update

ഓസ്റ്റിന്‍:  ടെക്‌സസില്‍ നവംബറില്‍ നടക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ വോട്ടു റജിസ്ട്രര്‍ ചെയ്യുന്നതിന് ഇനി 5 ദിവസം കൂടി. ഒക്ടോബര്‍ 9 നു വോട്ടര്‍ റജിസ്‌ട്രേഷന്‍ അവസാനിക്കും. ഓണ്‍ലൈനില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസില്‍ ഈ വര്‍ഷം കടുത്ത മത്സരമാണ് നടക്കുന്നത്. നിലവിലുള്ള സെനറ്റര്‍ ടെഡ് ക്രൂസിന്റെ വിജയം അത്ര അനായാസമല്ല. ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടിന് കാര്യമായ എതിര്‍പ്പില്ല എന്നാണ് കണക്കാക്കുന്നത്.

ഇരുപാര്‍ട്ടികളും വോട്ടര്‍ റജിസ്‌ട്രേഷനുവേണ്ടി വീടുതോറും കയറി ഇറങ്ങുന്നുണ്ട്. നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ഇത്തവണ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. ഇവരുടെ വിജയപ്രതീക്ഷ വലിയൊരു ഭാഗം ഇന്ത്യന്‍ വോട്ടര്‍മാരിലാണ്. പ്രവാസി ഇന്ത്യാക്കാര്‍ വോട്ടു ചെയ്യുന്നതിലും, റജിസ്ട്രര്‍ ചെയ്യുന്നതിലും പ്രത്യേകം താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.

ഇമിഗ്രേഷന്‍ വിഷയം ഏഷ്യന്‍ വംശജര്‍ക്ക് വലിയൊരു വെല്ലുവിളി തന്നെയാണ്. ഡമോക്രാറ്റുകള്‍ക്ക് മിഡ് ടേം തിരഞ്ഞെടുപ്പ് വളരെ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ആത്മവിശ്വാസത്തിന് കുറവില്ല.

Advertisment