കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ഡിന്നര്‍ നൈറ്റ് നടത്തി

റെജി പാറയ്ക്കന്‍
Wednesday, September 12, 2018

മെല്‍ബണ്‍:  ഓസ്ട്രേലിയയിലെ നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് സംസ്ഥാനത്തെ പ്രമുഖ അസോസിയേഷനായ കേരളാ അസോസിയേഷന്‍ ഓഫ് ടൌണ്‍സ് വിലായുടെ നേതൃത്വത്തില്‍ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളെ ഉള്‍പ്പെടുത്തി പ്രളയ ദുരിതത്തില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് ഡിന്നര്‍ നൈറ്റ് നടത്തി മലയാളി സംഘടനകള്‍ക്ക് മാതൃകയായി.

ടൌണ്‍സ് വിലായിലെ Cranbook Holy Family Lynch Hale വച്ചായിരുന്നു ഡിന്നര്‍ നൈറ്റ് സംഘടിപ്പിച്ചത്. വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്ക് പുറമേ ഒട്ടനവധി ഓസ്ട്രേലിയന്‍സും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഡിന്നര്‍ നൈറ്റില്‍ പങ്കാളികളായി.

ഈ ഡിന്നര്‍ നൈറ്റ് വിജയിപ്പിക്കാന്‍ ശ്രമിച്ച മുഴുവന്‍ അസോസിയേഷനുകള്‍ക്കും അംഗങ്ങള്‍ക്കും കേരളാ അസോസിയേഷന്‍ ഓഫ് ടൌണ്‍സ്വിലായുടെ ഭാരവാഹികള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

 

×